22 December 2025, Monday

Related news

December 19, 2025
December 14, 2025
November 10, 2025
November 9, 2025
November 5, 2025
October 28, 2025
October 12, 2025
October 6, 2025
October 3, 2025
August 1, 2025

കാമുകിയ്ക്കായി ലിങ്ക്ഡ്ഇൻ വഴി അപേക്ഷ ക്ഷണിച്ച് യുവാവ്

Janayugom Webdesk
ന്യൂഡൽഹി
December 19, 2025 12:25 pm

പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ലിങ്ക്ഡ്ഇന്നിനെ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമാക്കി മാറ്റിയ യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. എങ്ങനെയാണോ ഒരു കമ്പനിയിലെ ജോലി ഒഴിവ് റിപ്പോർട്ട് ചെയ്യുന്നത് അത്പോലെയാണ് യുവാവ് കാമുകിയ്ക്കായി ലിങ്ക്ഡ്ഇൻ വഴി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഫുൾ ടൈം ഹൈബ്രിഡ്’ റോൾ എന്ന നിലയിലാണ് ഈ ജോലി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പ്രൊഫഷണൽ ജോലിക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും യുവാവ് കാമുകിയ്ക്കായുള്ള പോസ്റ്റിലും ഉൾപ്പെടുത്തിയിരുന്നു. വൈകാരികമായ ബന്ധം നിലനിർത്തുക, അർത്ഥവത്തായ സംഭാഷണങ്ങളിൽ പങ്കാളിയാവുക, പരസ്പര പിന്തുണ നൽകുക, വിനോദങ്ങളിൽ പങ്കാളിയാവുക എന്നിവയേയാണ് ജോബ് ഡിസ്ക്രിപ്ഷനിൽ നല്ർകിയിരിക്കുന്നത്. സജീവമായ ആശയവിനിമയം, ബഹുമാനം, ധാരണ എന്നിവയായിരിക്കും ജോലിയുടെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനമെന്നും പറയുന്നു.

ഉയർന്ന വൈകാരിക ബുദ്ധി, മികച്ച രീതിയിൽ മറ്റുള്ളവരെ കേൾക്കാനുള്ള കഴിവ്, സത്യസന്ധത, നർമ്മബോധം എന്നിവയാണ് ജോലിയ്ക്കായുള്ള മറ്റ് യോഗ്യതകൾ. ലിങ്ക്ഡ്ഇന്നിന്റെ ‘Easy Apply’ ഫീച്ചർ വരെ ഉൾപ്പെടുത്തിയാണ് യുവാവ് ജോലി പോസ്റ്റ് ചെയ്തത്. പ്രൊഫഷണൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ലിങ്ക്ഡ്ഇൻ പോലുള്ള സൈറ്റുകളിൽ ഇത്തരം അനാവശ്യ പോസ്റ്റുകൾ അനുവദിക്കുന്നത് പ്ലാറ്റ്‌ഫോമിന്റെ നിലവാരത്തെ ബാധിക്കുമെന്ന് ആരോപിച്ച് നിരവധി പേരാണ് പ്രതികരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.