23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 13, 2024
December 13, 2024
December 10, 2024
December 10, 2024
December 9, 2024

പ്രണയപ്പക; തിരുവനന്തപുരത്ത് സ്ത്രീയെ നടുറോഡിലിട്ട് വെട്ടി ക്കൊ ലപ്പെടുത്തി യുവാവ്

Janayugom Webdesk
തിരുവനന്തപുരം
December 15, 2022 11:15 am

തിരുവനന്തപുരത്ത് സ്ത്രീയെ നടുറോഡില്‍ വെട്ടി ക്കൊ ലപ്പെടുത്തി യുവാവ്. നന്ദിയോട് സ്വദേശി സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നന്ദിയോട് സ്വദേശി രാജേഷിനെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

ഹോംനഴ്‌സിങ് സ്ഥാപനത്തിലെ ജോലിക്കാരിയായ സിന്ധു, ബസ്സിറങ്ങിയശേഷം സ്ഥാപനത്തിലേക്ക് നടന്നുപോകുന്നതിനിടെ വാക്കത്തിയുമായി പിന്നാലെയെത്തിയ രാജേഷ് ആക്രമിക്കുകയായിരുന്നു. കഴുത്തിന് മൂന്ന് തവണ സിന്ധുവിന് വെട്ടേറ്റതായി ദൃക്സാക്ഷികള്‍ പറയുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് സിന്ധുവിനെ ആശുപത്രിയിലെത്തിച്ചത്. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

സിന്ധുവിനെ 12 വർഷമായി പരിചയമുണ്ടെന്നും ഒരു മാസമായി രണ്ട് പേരും അകൽച്ചയിലായിരുന്നുവെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ട്. ഇവരെ ഉപേക്ഷിച്ച് സിന്ധുവിനൊപ്പൊം താമസിക്കുകയായിരുന്നു രാജേഷ്. എന്നാല്‍ അടുത്തിടെ ഇവര്‍ തമ്മില്‍ തെറ്റിപിരിയുകയായിരുന്നു.  രാജേഷിൽ നിന്ന് സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്നും ഇയാള്‍ പെലീസിനോട് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.