വിദേശ യാത്രയിലെ അവിഹിത ബന്ധം ഭാര്യ അറിയാതിരിക്കാന്‍ പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുംബൈ സ്വദേശിയായ സംദര്‍ശി യാദവ് (32) ആണ് പിടിയിലായത്. പാസ്പോര്ട്ടില് കൃത്രിമത്വം വരുത്തുന്നത് കുറ്റകരമാണെന്ന് അറിയാതെയായിരുന്നു യുവാവിന്റെ നീക്കം.
2019 ല്‍ വിവാഹത്തിനു മുന്‍പ് പെണ്‍സുഹൃത്തിനെ കാണാന്‍ ഇയാള്‍ തായ്ലന്ഡ് സന്ദര്‍ശിച്ചിരുന്നു. പെണ്‍സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ രഹസ്യമാക്കി സൂക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മാലദ്വീപിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പാസ്പോര്‍ട്ടിലെ ചില പേജുകള്‍ കീറിയിരിക്കുന്നത് മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പെണ്‍സുഹൃത്തിനെ കാണാന്‍ തായ്ലന്ഡില് പോയതാണെന്നു ഇയാള്‍ സമ്മതിച്ചു.
ചോദ്യം ചെയ്യലില്‍ പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞതായി ഇയാള്‍ സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വഞ്ചനയ്ക്കും കള്ളയാധാരമുണ്ടാക്കിയതിനും ഐപിസി ചട്ടങ്ങള്‍ അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ വെള്ളിയാഴ്ച ഇയാള്‍ക്ക് അന്ധേരി മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി 25,000 രൂപ കെട്ടിവയ്ക്കാനും നിര്‍ദേശിച്ചു.
English summary; young man was arrested for tearing the pages of his passport so that his wife would not know about his illicit relationship
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.