19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

യുവതിയെ മയക്കുമരുന്ന് കുത്തിവച്ച് നാളുകളോളം കൂട്ടബലാ ത്സംഗത്തിനിരയാക്കി: പൂജാരിയും കൂട്ടാളികളും അറസ്റ്റില്‍

Janayugom Webdesk
ജയ്പൂർ
October 9, 2022 4:59 pm

രാജസ്ഥാനില്‍ 25 കാരിയായ ദളിത് യുവതിയെ പുരോഹിതൻ ഉൾപ്പെടെയുള്ളവര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലാണ് സംഭവം. യുവതിയുടെ കുടുംബപൂജാരി കൂടിയായ സഞ്ജയ് ശര്‍മ്മയാണ് സംഭവത്തില്‍ മുഖ്യപ്രതി. വീട്ടില്‍ തനിച്ചായ സമയത്ത് സഞ്ജയ് ശര്‍മ്മ യുവതിയെ ബലാത്സംഗം ചെയ്തതായും ഇതിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതായും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
മൊബൈലിലെ ദൃശ്യങ്ങള്‍കാട്ടി ഇയാള്‍ പിന്നീട് നിരവധി തവണ പീഡനത്തിനിരയാക്കിയതായും പുറത്തുപറഞ്ഞാല്‍ ഭാര്യയെയും മക്കളെയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി കൂട്ടിച്ചേര്‍ത്തു. വീഡിയോ കാട്ടി ഇയാള്‍ നിരവധി തവണ പണം തട്ടിയതായും പരാതിയില്‍ പറയുന്നു. പ്രതി മയക്കുമരുന്ന് നല്‍കിയും യുവതിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. എത്രപേരാണ് യുവതിയെ പീഡിപ്പിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും പ്രതികൾ ബന്ദിയാക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ ഏഴിന് കേസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതികൾക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. ഇരയുടെ വൈദ്യപരിശോധന നടത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ശർമ പറഞ്ഞു.

Eng­lish Sum­ma­ry: Young woman was gang-raped for days by inject­ing drugs: Pujari and his accom­plices arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.