യുവതിയുടെ ഫോട്ടോയും ഫോണ്‍നമ്പരും അശ്ലീല വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ വീട്ടില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. കാട്ടാക്കട ആലമുക്ക് സ്വദേശിയുടെ വീട്ടില്‍ നിന്ന് ഇന്നലെ വൈകിട്ടോടെയാണ് പൊലീസും സൈബര്‍ വിദഗ്ധരും ചേര്‍ന്ന് തെളിവുകള്‍ കണ്ടെടുത്തത്.
രണ്ടര മണിക്കൂര്‍ നീണ്ട തെളിവെടുപ്പിനു ശേഷം ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി കൊണ്ടുപോയി. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്ത് എഫ്ഐആര്‍ ഇട്ടിരുന്നു. ഇതില്‍ ഒരാളാണ് തന്റെ ഫോട്ടോ അശ്ലീല സൈറ്റില്‍ ഇട്ടതെന്ന് പരാതിക്കാരിയായ യുവതി ആരോപിച്ചു.മറ്റുള്ളവരുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സൈബര്‍ പൊലീസിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ വിശദാംശങ്ങള്‍ നല്‍കാനാവൂ എന്നാണ് കാട്ടാക്കട പൊലീസ് പറയുന്നത്. ഇതിനിടെ കാട്ടാക്കട ഡിവൈഎസ്‍പി ഇന്നലെ യുവതിയുടെ വീട്ടിലെത്തി വീണ്ടും മൊഴിയെടുത്തു.ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ് പിന്നീട് പരാതി ഒത്തുതീര്‍പ്പാക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചുവെന്ന ആരോപണം വിവാദമായിരുന്നു.
English Sammury: young woman’s Photo on pornographic website, The police took the evidence
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.