ഓൺ ലൈൻ ട്രേഡിംഗ് ആപ്പ് വഴി തട്ടിപ്പ് നടത്തിയ സംഘത്തിന് സൗകര്യങ്ങൾ ഒരുക്കി നൽകിയ യുവാവ് പിടിയിൽ. ചന്തപ്പുര സ്വദേശി സന്തോഷ്കുമാറിന്റെ പരാതിയിൽ കാലടി കൂവപ്പടിയിലെ ജബ്ബാറിനെയാണ് (40) പരിയാരം സിഐ എം പി വിനീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സന്തോഷിൽ നിന്നും 17,06,000 രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികളിലൊരാളാണ് പിടിയിലായത്.
മെയ് അഞ്ച് മുതൽ ജൂൺ 14 വരെയുള്ള കാലയളവിലായി പണം തട്ടിയെടുത്തെന്നാണ് പരാതി. പ്രതി കാലടി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി പാസ് ബുക്ക്, ചെക്ക്, എടിഎം കാർഡ് എന്നിവയും തന്റെ പേരിലുള്ള സിം കാർഡും അമ്പതിനായിരം രൂപയ്ക്ക് തട്ടിപ്പ് സംഘത്തിന് വിൽക്കുകയായിരുന്നു. ഇത് ഉപയോഗിച്ചാണ് ഓൺ ലൈൻ ട്രേഡിംഗ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് സംഘത്തിലെ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയതായി സിഐ എം പി വിനീഷ്കുമാർ പറഞ്ഞു. എഎസ്ഐ സെയ്ദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, അഷറഫ്, സിവിൽ പോലീസ് ഓഫീസർ സൗമ്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.