
കൊല്ലത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിലായി. ആഡംബരക്കാറിൽ കടത്താൻ ശ്രമിച്ച 54.32 ഗ്രാം എംഡിഎംഎയാണ് കരുനാഗപ്പള്ളി പൊലീസും ഡാൻസഫ് സംഘവും ചേർന്ന് പിടിച്ചെടുത്തത്. പുതിയകാവ്, പുന്നക്കുളം സ്വദേശി മുഹമ്മദ്ദ് റാഫിയാണ് പിടിയിലായത്.
രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് റാഫി കുടുങ്ങിയത്. ആഡംബരക്കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നുന എംഡിഎംഎ കണ്ടെത്തിയത്. യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാകുന്നു എന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
സംഭവത്തിൽ യുവാവിനെതിരെ എൻഡിപിഎസ് (NDPS) നിയമപ്രകാരം കേസെടുക്കുകയും ഇയാൾ സഞ്ചരിച്ച ആഡംബരക്കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.