3 March 2026, Tuesday

Related news

March 2, 2026
February 22, 2026
February 18, 2026
February 6, 2026
February 4, 2026
February 3, 2026
January 30, 2026
January 29, 2026
January 24, 2026
January 9, 2026

കോട്ടപ്പുറത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

Janayugom Webdesk
ശാസ്താംകോട്ട
October 22, 2024 9:44 pm

സ്കൂൾ, കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന രാസലഹരിയുമായി യുവാവ് പിടിയിലായി. മാരാരിത്തോട്ടം കല്ലേലിഭാഗം രജി ഭവനത്തിൽ അഭിജിത്ത് (21) ആണ് പൊലീസ് പിടിയിലായത്. ശൂരനാട് വടക്ക് ആനയടി കോട്ടപ്പുറത്ത് റൂറൽ എസ്‌പിയുടെ ഡാൻസാഫ് ടീമും ശൂരനാട് പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

പ്രതിയിൽ നിന്നും 3.77ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അന്വേഷണ സംഘത്തിൽ ഡാൻസാഫ് എസ്ഐമാരായ ജ്യോതിഷ് ചിറവൂർ, ദീപു കെ, ജിഎസ്എസ്ഐമാരായ ശ്രീകുമാർ, സിപിഒമാരായ വിപിൻ ക്ളീറ്റസ്, സജുമോൻ, നഹാസ് ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോൺ, സബ് ഇൻസ്പെക്ടർ ദീപു പിള്ള, ജിഎസ്ഐ സിയാദ്, പ്രദീപ്, സിപിഒ ബിജു, രഞ്ജുകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.