29 December 2025, Monday

Related news

December 29, 2025
December 28, 2025
December 27, 2025
December 25, 2025
December 24, 2025
December 21, 2025
December 20, 2025
December 16, 2025
December 16, 2025
December 6, 2025

കോഴിക്കോട് ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കളുടെ ആക്രമണം

Janayugom Webdesk
കോഴിക്കോട്
December 6, 2025 10:59 am

കോഴിക്കോട് ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കളുടെ ആക്രമണം. നടക്കാവിലാണ് സംഭവം. ​ഹോട്ടലില്‍ മാധ്യപ്പിച്ചെത്തിയ ഇവര്‍ മറ്റൊരു സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നൽകാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം. 

ഹോട്ടലിലെത്തിയ ആദ്യ സംഘം പിന്നാലെ എത്തിയ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. പക്ഷെ, വാങ്ങികൊടുക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കിയതോടെ ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കത്തിൽ ആവുകയായിരുന്നു. തർക്കം ശ്രദ്ധയിൽപെട്ട ഹോട്ടൽ ജീവനക്കാർ ഇവരോട് ഹോട്ടലിൽനിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതോടെ റോഡിലിറങ്ങി ഇരു സംഘവും കയ്യേറ്റത്തിൽവരെയെത്തി.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടും ഇരു സംഘങ്ങളും തർക്കം തുടരുകയായിരുന്നു. സംഘർഷത്തിനിടെ ഒരു യുവാവ് ബോധരഹിതനായി വീണതിനെ തുടർന്ന്, പൊലീസ് തന്നെ ആംബുലൻസ് വിളിച്ച് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിൽ അരമണിക്കൂറോളമാണ് നടക്കാവിൽ ഗതാഗതം സ്തംഭിച്ചത്. സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.