December 9, 2023 Saturday

Related news

December 7, 2023
December 7, 2023
December 6, 2023
December 5, 2023
December 5, 2023
December 5, 2023
December 4, 2023
December 4, 2023
December 3, 2023
December 2, 2023

യുവാക്കളെ പാടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: സ്ഥല ഉടമയെ കസ്റ്റഡിയിലെടുത്തു

Janayugom Webdesk
പാലക്കാട്
September 27, 2023 9:21 am

പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍ രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ സ്ഥലം ഉടമയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം യുവാക്കള്‍ മരിച്ചത് വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.

കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റായിരിക്കാം യുവാക്കള്‍ മരിച്ചതെന്നും എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തിലൂടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്ത വരൂവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ സ്ഥല ഉടമ ആനന്ദ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നാണ് സൂചന. ഇക്കാര്യം ആനന്ദ് കുമാറും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാല്‍നീരി കോളനിക്കു സമീപത്തെ നെല്‍പ്പാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. 

സതീഷ് (22), ഷിജിത്ത് (22) എന്നിവരാണു മരിച്ചതെന്നാണ് സൂചന.

Eng­lish Sum­ma­ry: Youth found dead in pad­dy: Land own­er tak­en into custody

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.