26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024

ബസ് തട്ടി യുവാക്കള്‍ മരിച്ച സംഭവം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

Janayugom Webdesk
പാലക്കാട്
February 11, 2022 11:01 am

കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ സി എല്‍ ഔസേപ്പിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഔസേപ്പിനെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തിങ്കളാഴ്ച പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് ആദര്‍ശ്, സബിത്ത് എന്നീ യുവാക്കള്‍ മരിച്ചത്. ബസ് ബൈക്കില്‍ തട്ടി യുവാക്കള്‍ ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ബസ് ബൈക്കിലേക്ക് ഇടിക്കുന്നത് വ്യക്തമായിരുന്നു.

അതിനിടെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മരിച്ച യുവാക്കളുടെ കുടുംബങ്ങള്‍ രംഗത്തുവന്നിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറുമായി യുവാക്കള്‍ തര്‍ക്കിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ബസ് തട്ടി അപകടമുണ്ടായതെന്നും ബന്ധുക്കള്‍ പറഞ്ഞു. സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ടുപോവുമെന്നും ഇവര്‍ പറഞ്ഞു.

eng­lish summary;Youth killed in bus accident

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.