തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു.തൃശൂര്‍ വടക്കെ ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന 30കാരനായ ലിവിനെയാണ് കുത്തിക്കൊന്നത്. സംഭവത്തില്‍ പതിനഞ്ചും, പതനാറും വയസുള്ള കുട്ടികള്‍ പിടിയിലായി.രാത്രി 8.45 ഓടെയായിരുന്നു സംഭവം. തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തി.
മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്നാണ് പതിനാറുകാരന്‍ പൊലീസിനോട് പറഞ്ഞത്. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി.പ്രായ പൂര്‍ത്തിയാവാത്ത രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമീഷ്ണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. കുത്തേറ്റ ഉടൻ ലിവിനെ തൃശൂര്‍ ജില്ല ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.