ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് സംഘം നടത്തിയ വാഹന പരിശോധനക്കിടയില്‍ കുഞ്ചിത്തണ്ണി പാറക്കല്‍ ബിനു തോമസി (26) നെ അറസ്റ്റ് ചെയ്തു. ഓണം സീസണില്‍ മദ്യം ശേഖരിച്ചു വച്ച് വില്‍പ്പന നടത്തുന്നതിനായി ഇരുപത് ലിറ്റര്‍ വിദേശമദ്യം ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
ആനച്ചാല്‍, കുഞ്ചിത്തണ്ണി മേഖലയില്‍ മദ്യം ശേഖരിച്ചു വച്ച് രാവിലെയും വൈകിട്ടും അവധി ദിവസങ്ങളിലും കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തുകയായിരുന്നു പതിവ്. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പി എച്ച് ഉമ്മര്‍, കെ കെ സുരേഷ്കുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ എസ് മീരാന്‍, ക്ലമന്റ് വൈ, എന്നിവര്‍ പങ്കെടുത്തു.
English summary; youth was arrested for smuggling liquor in an autorickshaw for sale
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.