23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026

യൂട്യൂബ് പണിമുടക്കി; ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളിൽ പ്രശ്നം നേരിട്ടു

Janayugom Webdesk
ന്യൂഡൽഹി
December 20, 2025 10:04 am

നിരവധി രാജ്യങ്ങളിലാണ് യൂട്യൂബ് സേവനങ്ങൾക്ക് വ്യാപകമായ തടസ്സങ്ങൾ അനുഭവപ്പെട്ടത്. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ഉപയോക്താക്കൾ യൂട്യൂബ് അക്‌സസില്‍ പ്രശ്‌നങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീഡിയോകൾ കാണാൻ കഴിയുന്നില്ലെന്നും ആപ്പോ വെബ്‌സൈറ്റോ ശരിയായി പ്രവർത്തിക്കുന്നില്ലെന്നും ആയിരക്കണക്കിന് ഉപയോക്താക്കൾ പരാതിപ്പെട്ടു. ഇന്നലെ വൈകിട്ടോടെയാണ് ഇന്ത്യയിൽ യൂട്യൂബിലെ പ്രശ്‌നം ആരംഭിച്ചത്. യുഎസിലും സാമാനമായ അനുഭവമാണ് ഉപഭോക്താക്കൾ നേരിട്ടത്. ഏകദേശം 3,855 പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഈ വിഷയത്തിൽ യൂട്യൂബിൽ നിന്നോ ഗൂഗിളിൽ നിന്നോ ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.