19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 9, 2024
August 3, 2024
July 26, 2024
May 31, 2024
May 2, 2024
April 17, 2024
February 12, 2024
February 12, 2024
October 21, 2023

യുവകലാസാഹിതി യു എ ഇ യില്‍ നടത്തുന്ന കുട്ടികളുടെ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഷാർജയിലെ റയാൻ ഹോട്ടലിൽ വെച്ച് നിർവ്വഹിച്ചു

Janayugom Webdesk
September 9, 2024 2:34 pm

യുവകലാസാഹിതി യു എ ഇ നവംബർ മാസത്തിൽ നടക്കുന്ന കുട്ടികളുടെ കലോത്സവത്തിന്റെ ലോഗോ പ്രകാശനം മുൻ കൃഷി വകുപ്പ് മന്ത്രി ശ്രീ. മുല്ലക്കര രത്നാകരനും മുൻ ചീഫ് സെക്രട്ടറിയും സി. കെ. ചന്ദ്രപ്പൻ അവാർഡ് ജേതാവുമായ കെ. ജയകുമാർ ഐ. എ. എസും ചേർന്ന് ഷാർജയിലെ റയാൻ ഹോട്ടലിൽ വെച്ച് നിർവ്വഹിച്ചു.

ചടങ്ങിൽ കലോത്സവം ഭാരവാഹികളായ പ്രശാന്ത് ആലപ്പുഴ, വിൽസൺ തോമസ്, സുഭാഷ് ദാസ്, ബിജു ശങ്കർ, ഇന്ത്യൻ അസോസിയേഷൻ ജോ. സെക്രട്ടറി ജിബി ബേബി,അജി കണ്ണൂർ, നമിത സുബീർ, സർഗ്ഗ റോയ്, പ്രദീഷ് ചിതറ, സുബീർ, അഭിലാഷ്, അഡ്വ. സ്മിനു സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

മത്സരാടിസ്ഥാനത്തിൽ ലഭിച്ച സൃഷ്ടികളിൽ നിന്ന് ശ്രീ. ഉണ്ണി രാജ് രാവണേശ്വരം തയ്യാറാക്കിയ ലോഗോയാണ് ഔദ്യോഗിക ലോഗോ ആയി തെരെഞ്ഞെടുത്തത്. കലോത്സവം നവംബർ 2, 3, 8, 9, 10 തിയ്യതികളിൽ അജ്മാനിലെ മെട്രോ പോളിറ്റൻ സ്കൂളിൽ വെച്ച് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.