23 January 2026, Friday

Related news

January 18, 2026
January 6, 2026
December 27, 2025
December 21, 2025
December 15, 2025
December 9, 2025
November 20, 2025
November 11, 2025
November 4, 2025
September 25, 2025

കുടുംബസംഗമവും, നാടകകലാകാന്മാര്‍ക്ക് സ്വീകരണവും

Janayugom Webdesk
April 6, 2024 4:40 pm

യുവകലാസാഹിതി, തോപ്പിൽഭാസി നാടക സമിതി അബുദാബി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുടുംബസംഗമവും ആറാം ദിവസം നാടക കലാകാരൻമാർക്ക് അനുമോദനവും സംഘടിപ്പിച്ചു. ഏപ്രിൽ 5 വെള്ളിയാഴ്ച വൈകിട്ട് 9 മണിക്ക് അബുദാബി’ കേരള സോഷ്യൽ സെൻ്ററിൽ നടന്ന ചടങ്ങ് ലോകകേരള സഭാ അംഗം ബാബു വടകര ഉത്ഘാടനം ചെയ്തു. യുവകലാസാഹിതി അബുദാബി പ്രസിഡൻ്റ് ശങ്കർ.ആർ അദ്ധ്യക്ഷ വഹിച്ചു. ടിങ്കു കോവൂർ സ്വാഗതം പറഞ്ഞുയുവകലാസാഹിതി കേന്ദ്രകമ്മറ്റി സെക്രട്ടറി ബിജുശങ്കർ ‚മലയാളിസമാജം ജോ. സെക്രട്ടറി മനു കൈനകിരി ‚’ സംഘടനാ കമ്മറ്റി സെക്രട്ടറി സുനിൽ ബാഹുലേയൻ , ഇബ്രാഹിം മാറഞ്ചേരി , അരുൺ ശ്യാം, ഷെരീഫ് ചേറ്റുവ, ഷാലി ബിജു , യെഹിയ Ck , ബിജു ഇറയിൽ , പ്രിയങ്ക മാത്യു , ശ്രീജിത്ത് , നിയാസ് , ഐശ്വര്യ ഷൈജിത്ത് , ജാസിർ ‚സതീഷ് കാവിലകത്ത് , ആമിന ഹിഷാം , M P പ്രജീഷ് എന്നിവർ സംസാരിച്ചു. തോപ്പിൽഭാസി നാടക സമിതിയുടെ പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുന്നു. ചെയർമാൻ — ബാബു വടകര , വൈസ് ചെയർമാൻ — മനു കൈനകിരി , കൺവീനർ- അരുൺ ശ്യാം എന്നിവരെയും 21 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു.

Eng­lish Sum­ma­ry: Yuva Kalasahi­ti — Top­pilb­hasi Natak Sami­ti orga­nized a fam­i­ly reunion and felic­i­tat­ed the the­ater artists.
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.