യുവകലാസാഹിതി ഷാർജയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 75-ാം റിപ്ലബ്ലിക് ദിനം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ സ്മരണയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാനക്യാമ്പും അവയവദാന സമ്മതി പത്ര സമർപ്പണവും സംഘടിപ്പിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈസ് പ്രസിഡന്റ് പ്രദീപ് നെമ്മാറ രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അൽ അമിൻ ഒപ്റ്റിക്കൽസ്, അൽ അഹലിയ ക്ലിനിക് എന്നിവരുമായി സഹകരിച്ച് നടത്തിയ ക്യാമ്പിന്റെ ഭാഗമായി സൗജന്യ നേത്രപരിശോധന, ദന്തൽ ചെക്ക് അപ്പ്, ജനറൽ ഹെൽത്ത് സ്ക്രീനിംഗ് എന്നിവയും സംഘടിപ്പിച്ചു. നിരവധി പേർ ക്യാമ്പിന്റെ ഭാഗമായി പങ്കെടുത്തു.
റിപ്പബ്ലിക്ക് ദിനത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടന്ന ചടങ്ങിന് ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജിജോൺ, ജോ. ജനറൽ സെക്രട്ടറി ജിബി ബേബി, ഓഡിറ്റർ ഹരിലാൽ, മാനേജിങ് കമ്മറ്റി അംഗങ്ങളായ താലിബ്, പ്രഭാകരൻ പയ്യന്നൂർ, വിവിധ സംഘടന നേതാക്കളായ ഇപി ജോൺസൺ, മുജീബ് റഹമാൻ, പി ആര്‍ പ്രകാശ്, താഹിർ അലി , യുവകലാസാഹിതി നേതാക്കളായ ബിജുശങ്കർ, സുഭാഷ് ദാസ്, പത്മകൂമാർ, നമിത സുബീർ, സിബി ബൈജു, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് അഭിലാഷ് ശ്രീകണ്ഠപുരം സ്വാഗതവും സ്മിനു സുരേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
English Summary: yuvakala sahithi celebrated 75th Republic Day
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.