26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 24, 2024
December 15, 2024
December 9, 2024
December 5, 2024
December 4, 2024
December 4, 2024
October 31, 2024
October 30, 2024
October 22, 2024

യുവകലാസാഹിതി: മെമ്പർഷിപ്പ് വിതരണോദ്ഘാടനം നടന്നു

Janayugom Webdesk
ദുബായ്
December 18, 2021 12:50 pm

യുവകലാസാഹിതി ദുബായ് യൂനിറ്റിന്റെ മെമ്പർഷിപ്പ് ക്യാമ്പയിന്‍ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ബഷീർ തിക്കോടിക്ക് അംഗത്വം നൽകി ക്കൊണ്ട് യുവകലാസാഹിതി സെൻട്രൽക്കമ്മിറ്റി പ്രസിഡൻറ് ശങ്കർ തോപ്പിൽ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ദുബായ് യൂണിറ്റ് പ്രസിഡന്റ് നൗഷാദ് പുലാമന്തോളിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ യുവകലാസാഹിതി സംഘടനാ കമ്മിറ്റിയുടെ കോഡിനേറ്റർ പ്രശാന്ത് ആലപ്പുഴ, യൂണിറ്റ് സെക്രട്ടറി എംകെ ഷാജഹാൻ, വിൽസൻ തോമസ്, ജെറോം തോമസ് എന്നിവർ സംസാരിച്ചു.

യുഎഇയിലെ കലാസാംസ്കാരിക രംഗത്തെ പ്രശസ്തനായ വിനോദ് മണിയറ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ ഒട്ടേറെപ്പേർ ചടങ്ങിൽ വെച്ച് അംഗത്വം ഏറ്റുവാങ്ങി. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ മാനേജിംഗ് കമ്മിറ്റിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട യുവകലാസാഹിതി കേന്ദ്രകമ്മിറ്റി അംഗവും ദുബായ് യൂണിറ്റ് ചുമതലക്കാരനുമായ പ്രദീഷ് ചിതറയെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.

ENGLISH SUMMARY:Yuvakalasahithi: Mem­ber­ship dis­tri­b­u­tion was inaugurated
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.