സ്ത്രീകൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അതിക്രമങ്ങളെയും പ്രതിരോധിക്കുന്നതിനും സ്ത്രീ സമൂഹം കരുത്താർജ്ജിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം എം എസ് താര പറഞ്ഞു. എ ഐ വൈ എഫ് കോഴിക്കോട് ജില്ലാ യുവതീ ക്യാമ്പ് പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം എൻ നിംഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി വി രജിത, സിപിഐ മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത്, എഐവൈഎഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, ജില്ലാ പ്രസിഡന്റ് അഡ്വ: കെ പി ബിനൂപ്, സംസ്ഥാന കമ്മിറ്റി അംഗം അഭിജിത്ത് കോറോത്ത്, ജില്ലാ കമ്മിറ്റി അംഗം അബിത പുന്നക്കോട്ട് പ്രസംഗിച്ചു. എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് എൻ അനുശ്രീ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കെ എം ബിജിഷ നന്ദിയും പറഞ്ഞു. ജില്ലാ യുവതി സബ് കമ്മിറ്റി ഭാരവാഹികളായി എൻ അനുശ്രീ (കൺവീനർ), നിംഷ എൻ, അബിത പുന്നക്കോട്ട് (ജോ: കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.