23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 13, 2024
December 13, 2024
December 12, 2024
December 10, 2024
December 10, 2024

സുബൈര്‍ വധക്കേസ്; നാലുപേർ കസ്റ്റഡിയിൽ

Janayugom Webdesk
പാലക്കാട്
April 16, 2022 5:28 pm

പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലുപേർ കസ്റ്റഡിയിൽ. സുദർശൻ, ശ്രീജിത്, ജിനീഷ്, ഷൈജു എന്നീ ആർഎസ്എസ് പ്രവർത്തകരെയാണ് നഗരമധ്യത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ കാറിടിച്ച് വീഴ്ത്തുകയും മ​റ്റൊരു കാറിലെത്തിയവർ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. അക്രമി സംഘം സഞ്ചരിച്ച കാർ കഞ്ചിക്കോട് നിന്ന് കണ്ടെത്തിയിരുന്നു. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായുള്ള സൂചനയും പൊലീസിന് ലഭിച്ചിരുന്നു. KL 9 AQ 7901 മാരുതി അൾട്ടോ കാറാണ്‌ കഞ്ചിക്കോട് നിന്ന് കണ്ടെത്തിയത്.

Eng­lish Summary:Zubair mur­der case; Four peo­ple are in custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.