Monday
25 Sep 2017

India

ന്യൂസിലാന്‍ഡ് പാര്‍ലമെന്റിലേക്ക് മലയാളി ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ വംശജര്‍

കന്‍വാല്‍ജിത് സിങ് ബാക്ഷി, ഡോ പരംജീത് പര്‍മര്‍, പ്രിയങ്ക രാധാകൃഷന്‍ ഓക്ക്‌ലാന്‍ഡ്: വാശിയേറിയ ന്യൂസിലാന്‍ഡ് തെരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്കും മിന്നുന്ന നേട്ടം. ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക് മലയാളി ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ വംശജര്‍ വിജയിച്ചു. നാഷണല്‍ പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്....

ഷാര്‍ജ ഭരണാധികാരിക്ക് വരവേൽപ്പ്‌

  തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് രാജകീയ സ്വീകരണം. ഇന്നലെ ഉച്ചയ്ക്കുശേഷം വ്യോമസേനാ വിമാനത്താവളത്തിലെത്തിയ ഖാസിമിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ,...

ജെഎന്‍യു ലിംഗാവബോധ കമ്മിറ്റി പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ലിംഗാവബോധം സൃഷ്ടിക്കുന്നതിനുള്ള കമ്മിറ്റി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പിരിച്ചുവിട്ടു. പകരം ആഭ്യന്തര പരാതികള്‍ക്കായുള്ള കമ്മിറ്റി മതിയെന്നാണ് അധികൃതരുടെ തീരുമാനം. ഇതിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തി. തൊഴിലിടങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണവും നടപടികളുമാണ് പിരിച്ചുവിടപ്പെട്ട കമ്മിറ്റിയുടെ ഉത്തരവാദിത്തം. യൂണിവേഴ്‌സിറ്റി...

ജനിച്ചിട്ട് മണിക്കൂര്‍; ഭാവനയ്ക്കും ആധാര്‍കാര്‍ഡായി

മുംബൈ: ജനിച്ച് മണിക്കൂറുകള്‍ കഴിയുംമുമ്പ് ഭാവന സന്തോഷ് ജാദവ് എന്ന പെണ്‍കുട്ടി ആധാര്‍ കാര്‍ഡിന് ഉടമയായി. രാജ്യത്തെ തിരിച്ചറിയല്‍ രേഖയായ ആധാറില്‍ ഭാവനയുടെ പേര് ചേര്‍ത്തത് മാതാപിതാക്കളാണ്. ജനിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ അച്ഛനുമ്മയും ആധാറില്‍ പേര് ചേര്‍ക്കുകയായിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമെ ജനിച്ചയുടന്‍...

14മാസത്തെ ക്രൂരത: ജസീന്ത തിരികെയെത്തി

മുംബൈ: 14 മാസത്തെ അഗ്നിപരീക്ഷയ്ക്കുശേഷം ജസീന്ത മെഡോണിക്ക വീട്ടിലേയ്ക്ക് തിരിച്ചെത്തി. മനുഷ്യക്കടത്തില്‍ നിന്നും കഷ്ടിച്ച് ജീവന്‍ രക്ഷപെട്ട് തന്റെ സ്വദേശമായ മുംബൈയില്‍ തിരികെയെത്തിയ 42കാരിയായ ജസീന്തയ്ക്ക് ജോലി വിസ തരപ്പെടുത്തിക്കൊടുത്തത് മുംബൈയിലെതന്നെ റിക്രൂട്ടിങ് ഏജന്‍സിയാണ്. ഖത്തറിലേയ്ക്കാണെന്ന് പറഞ്ഞ് ഏജന്‍സി ജസീന്തയെ ആദ്യം എത്തിച്ചത്...

മായിന്‍ ഹാജി വധഭീഷണി: രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ ഹാജിക്ക് ഫോണിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ സിയാദ്, അഷ്‌റഫ് ്എന്നിവരെയാണ് കൊല്ലത്ത് വെച്ച് നല്ലളം പൊലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടാം തിയ്യതിയാണ്...

ഹിമാചല്‍പ്രദേശില്‍ ഭൂചലനം

ചാമ്പ: ഹിമാചല്‍പ്രദേശില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ല. ഞായറാഴ്ച വൈകിട്ടോടുകൂടിയാണ് ഭൂചലനമനുഭവപ്പെട്ടത്. ആളുകള്‍ക്ക് പരിക്കേറ്റതായോ നാശനഷ്ടങ്ങളോ സംഭവത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പാകിസ്ഥാന് മുഖത്തടി: ഉയര്‍ത്തിക്കാട്ടിയത് വ്യാജചിത്രം

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയില്‍ ഉയര്‍ത്തിക്കാട്ടിയത് വ്യാജചിത്രം. ''ഇതാണ് ഇന്ത്യയുടെ നയതന്ത്രത്തിന്റെ മുഖം'' എന്ന് വിളിച്ചുപറഞ്ഞാണ് ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ അംബാസഡര്‍ അധിക്ഷേപങ്ങളുടെ അമ്പെയ്തത്. ഇന്ത്യന്‍ പട്ടാളത്തിന്റെ വെടിയുണ്ടകളേറ്റ് വികൃതമാക്കപ്പെട്ട കശ്മീരി പെണ്‍കുട്ടിയുടെ ചിത്രം നാടകീയമായി പാകിസ്ഥാന്‍ അംബാസഡര്‍ സഭയില്‍ ഉയര്‍ത്തിക്കാണിക്കുകയായിരുന്നു. അത് പക്ഷെ 2014...

തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി

തിരുവനന്തപുരം: ഈ മാസം സെപ്തബംര്‍ 29 മുതല്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി എന്നി ദിവസങ്ങള്‍ അടുപ്പിച്ച് വരുന്നതാണ് തുടര്‍ച്ചയായ അവധിക്ക് കാരണം. നാല് ദിവസത്തെ അവധിക്ക് ശേഷം ഒക്ടോബര്‍ മൂന്നിന് ബാങ്കുകള്‍ തുറന്ന്...

ബി.എച്ച്.യു ക്യാമ്പസ്സിൽ ലാത്തിച്ചാർജ്ജ്

ബനാറസ് ഹിന്ദു സർവകലാശാല ക്യാമ്പസ്സിൽ പോലീസ് ലാത്തിച്ചാർജിൽ പെൺകുട്ടികളടക്കം നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി വൈസ് ചാൻസലറുടെ വസതിക്കു മുമ്പിൽ പ്രതിഷേധ ധർണ നടത്തിയ വിദ്യാർത്ഥികളെ പോലീസ് അകാരണമായി മർദിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി...