Sunday
24 Jun 2018

World

ഉത്പാദന നിയന്ത്രണം നീക്കുന്നു: എണ്ണ വില കുറയും

ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നതോടെ ഉത്പാദന നിയന്ത്രണം ഭാഗികമായി നീക്കി ഒപെക് രാഷ്ട്രങ്ങള്‍. വിയന്നയില്‍ ചേര്‍ന്ന ഒപെക് രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലാണ് തീരുമാനം. യോഗത്തില്‍ സൌദിയും ഇറാനും ഉത്പാദക നിയന്ത്രണം നീക്കാന്‍ ധാരണയിലെത്തി. ഇതോടെ ആഗോള വിലയില്‍ എണ്ണ വില കുറയും.

‘ഉത്തര കൊറിയ ഇപ്പോഴും അമേരിക്കയ്ക്ക് ഭീഷണിയാണ്’

വാഷിങ്ടണ്‍: ഉത്തര കൊറിയ ഇപ്പോഴും അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ചരിത്രപരമായ സമാധാന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.ഉത്തര കൊറിയയുടെ ആണവായുധ ശേഖരം രാജ്യത്തിന് ഭീഷണിയായതുകൊണ്ട് ഉപരോധം തുടരുമെന്നും ട്രംപ് അറിയിച്ചു. സമാധന...

ജാക്കറ്റ് കുരുക്കിൽപെട്ട് മെലാനിയ ട്രംപ്

വാഷിംഗ്ടണ്‍: വിവാദ കുരുക്കിൽപ്പെട്ട് അമേരിക്കന്‍ പ്രഥമവനിത. അമേരിക്കയിലേക്ക് കുടിയേറുന്ന മെക്സിക്കോക്കാരുടെ മക്കളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ച്‌ ആശ്രിതകേന്ദ്രങ്ങളിലാക്കുന്ന സീറോ ടോളറന്‍സ് നയം ശക്തമായ പ്രതിഷേധങ്ങളെയും സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് പിന്‍വലിച്ചത്. ഇതിനു പിന്നാലെയാണ്  കുടിയേറ്റ ക്യാംപിലെത്തി കുട്ടികളെ സന്ദര്‍ശിച്ച മെലാനിയ ട്രംപിന്റെ നടപടി...

കമ്പനി ജീവനക്കാരിയുമായി ബന്ധം: ബ്രിയാന്‍ ക്രാസ്‌നിച്ച്‌ രാജിവച്ചു

കമ്ബനി ജീവനക്കാരിയുമായുള്ള ബന്ധം പുറത്തുവന്നതോടെ ഇന്റല്‍ മേധാവി ബ്രിയാന്‍ ക്രാസ്‌നിച്ച്‌ രാജിവച്ചു. ഇത്തരം ബന്ധങ്ങള്‍ സാഹോദര്യ ബന്ധനയത്തിന് വിരുദ്ധമാണെന്നും ഇത്തരം എന്തെങ്കിലും എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്ബനിയുടെ എല്ലാ മാനേജര്‍മാര്‍ക്കും ഇത്തരത്തിലുള്ള നയം ബാധകമാണ്. 2013 മെയ് മുതലാണ്...

ഒരു മാമോദീസ ദുരന്തം: വീഡിയോ വൈറൽ

ഫ്രാൻസിലെ വിവാദ മാമോദീസ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മാമോദീസയ്ക്കുകൊണ്ടുവന്ന കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ കലിമൂത്ത വൈദികന്‍ കുഞ്ഞിന്റെ കവിളത്തടിക്കുകയായിരുന്നു. വൈദികന്റെ പ്രവർത്തിയിൽ  കുപിതരായ മാതാപിതാക്കളും ബന്ധുക്കളും കുഞ്ഞിനെ പിടിച്ചുവാങ്ങി പള്ളിയില്‍നിന്നിറങ്ങിപ്പോയി. വീഡിയോ വൈറൽ ആയതോടെ...

200 സൈനികരുടെ ഭൗതികാവശിഷ്ടം ഉത്തരകൊറിയ കൈമാറി

വാഷിങ്ടൺ∙ കൊറിയൻ യുദ്ധത്തിൽ കാണാതായ യുഎസ് പട്ടാളക്കാരിൽ 200 പേരുടെ ഭൗതികാവശിഷ്ടം ഉത്തരകൊറിയ ബുധനാഴ്ച കൈമാറിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വരുംദിവസങ്ങളിൽ കൂടുതൽ പേരുടെ അവശിഷ്ടങ്ങൾ കൈമാറുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ യുഎസ് സൈനിക വൃത്തങ്ങൾ ഇതു സ്ഥിരീകരിച്ചിട്ടില്ല. 1950–53ലെ...

സൗദിയിലെ 9 ലക്ഷം വീടുകള്‍ കാലി: പിന്നിൽ പ്രവാസികളുടെ കുത്തൊഴുക്ക്

കെ രംഗനാഥ് റിയാദ്: സ്വദേശിവല്‍ക്കരണം കടുപ്പിച്ചതിന്റെ അതിശക്തമായ പ്രത്യാഘാതങ്ങള്‍ സൗദി അറേബ്യയിലെ പാര്‍പ്പിടമേഖലയില്‍ ദൃശ്യമായിത്തുടങ്ങി. സ്വദേശിവല്‍ക്കരണവും പൊതുമാപ്പും വഴി എട്ടുലക്ഷത്തിലേറെ വിദേശികളെ രാജ്യത്തുനിന്ന് പുറത്താക്കിയതോടെ 9.07 ലക്ഷം പാര്‍പ്പിടങ്ങളും ഫ്‌ളാറ്റുകളും വില്ലകളുമാണ് വാടകക്കാരില്ലാതെ കാലിയായിക്കിടക്കുന്നതെന്ന് ഔദ്യോഗികമായ അറിയിപ്പ് പുറത്തുവന്നിട്ടുണ്ട്. വാടകയ്ക്ക് വീടുകള്‍...

യുഎഇയില്‍ മൂന്നുമാസത്തെ പൊതുമാപ്പ്

ദുബായ്: യുഎഇയില്‍ മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് യുഎഇയില്‍ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക. മലയാളികള്‍ അടക്കം രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പതിനായിരക്കണക്കിന്...

പ്രവാസ ജീവിതം സന്‍സിലയ്ക്ക് സമ്മാനിച്ചത് ദുരിതങ്ങൾ മാത്രം

സന്‍സിലയ്ക്ക് മഞ്ജു മണിക്കുട്ടൻ യാത്രരേഖകൾ കൈമാറുന്നു ദമാം: മൂന്നു മാസം നീണ്ട വനിത അഭയകേന്ദ്രത്തിലെ താമസത്തിന് ശേഷം, വീട്ടുജോലിക്കാരിയായ ഇന്ത്യൻ വനിത, നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.   ഉത്തര്‍പ്രദേശ്‌ മഹാരാജ് ഗാഞ്ച് സ്വദേശിനിയായ...