30 April 2024, Tuesday

Related news

April 1, 2024
January 22, 2024
September 21, 2023
August 2, 2023
July 24, 2023
June 29, 2023
June 25, 2023
June 21, 2023
June 17, 2023
May 26, 2023

കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജര്‍മനി; മൂന്ന് ചെടികള്‍ വളര്‍ത്താം

Janayugom Webdesk
ബെര്‍ലിന്‍
April 1, 2024 4:46 pm

കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജര്‍മനി. ആരോഗ്യ സംഘടനകളുടേയും പ്രതിപക്ഷപാര്‍ട്ടികളുടേയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ജര്‍മനിയുടെ തീരുമാനം. ഇതോടെ കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി ജര്‍മനി മാറിയിരിക്കുകയാണ്. പുതിയ നിയമം അനുസരിച്ച് 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും 25 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെയ്ക്കാനും മൂന്ന് കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളര്‍ത്താനും അനുമതി. ബ്ലാക്ക് മാര്‍ക്കറ്റിലൂടെ ലഭിക്കുന്ന കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ മുന്‍കാലങ്ങളെക്കാളും വര്‍ധനവുണ്ടായെന്നും അതിനെ മറികടക്കാന്‍ പുതിയ നിയമം ഗുണം ചെയ്യുമെന്നുമാണ് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

Eng­lish Summary:Germany legal­izes cannabis use; Three plants can be grown

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.