27 April 2024, Saturday

ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് അപകടം; രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Janayugom Webdesk
ബാള്‍ട്ടിമോര്‍
March 28, 2024 8:57 am

യുഎസിലെ ബാള്‍ട്ടിമോര്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ പറ്റാപ്‌സ്‌കോ നദിയില്‍ വീണ പിക്കപ്പ് ട്രക്കലുണ്ടായിരുന്ന രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഇവര്‍ പാലത്തിലെ അറ്റകുറ്റപണി നടത്തിയിരുന്ന നിര്‍മാണ തൊഴിലാളികളാണ്. 35കാരനായ അലെസാന്‍ട്രോ ഹെര്‍നാണ്ടസ് ഫ്യൂണ്ടെസ്, 26കാരനായ ഡോര്‍ലിയന്‍ റോണിയല്‍ കാസ്റ്റിലോ ക്യാബറ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

കപ്പലിടിച്ച് പാലം തകര്‍ന്ന് 35 മണിക്കൂറിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്. അതേസമയം പ്രതികൂലമായതിനാല്‍ തെരച്ചില്‍ നിര്‍ത്തിവച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ മുങ്ങല്‍ വിദഗ്ദര്‍ക്ക് ദുഷ്‌കരമായിരിക്കുകയാണ്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിവരം.

സോണാര്‍ വഴിയുള്ള പരിശോധനയില്‍ നദിയുടെ അടിത്തട്ടില്‍ ഇനി നിരവധി വാഹനങ്ങള്‍ ഉണ്ടെന്ന സൂചനയെന്ന് അധികൃകര്‍ പറയുന്നു. നദിയില്‍ വീണ ആറോളം പേര്‍ പാലത്തിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നവരായിരുന്നു. മറ്റ് രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ ഷിപ്പിനുള്ളില്‍ അപകടകാരണം സ്ഥിരീകരിക്കാനുള്ള തെരച്ചിലുകളും പരിശോധനകളും നടത്തുകയാണെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് ചെയര്‍ ജെന്നിഫര്‍ ഹോമെന്റി പറഞ്ഞു.

Eng­lish Summary:Baltimore Bridge Acci­dent; Two bod­ies were found
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.