22 December 2024, Sunday
KSFE Galaxy Chits Banner 2

അതിരമ്പുഴയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ തൽക്ഷണം മരിച്ചു

Janayugom Webdesk
December 24, 2021 3:49 pm

കോട്ടയം ഏറ്റുമാനൂരിന് സമീപം അതിരമ്പുഴയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ തൽക്ഷണം മരിച്ചു. ഏറ്റുമാനൂർ വെട്ടിമുകൾ സ്വദേശി മുരുക്കുംന്താനം വീട്ടിൽ സത്യൻ (62)ആണ് മരിച്ചത്.
ഏറ്റുമാനൂർ പടിഞ്ഞാറെ നട ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ്.ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ അതിരമ്പുഴ വില്ലേജ് ഓഫീസിന് സമീപം
ഉപ്പുപുരക്കൽ വളവിൽ ആണ് അപകടമുണ്ടായത്.
ഓട്ടം പോയി തിരികെ ഏറ്റുമാനൂരിലേക്ക് വരികയായിരുന്ന സത്യന്റെ ഓട്ടോയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മറിഞ്ഞ ഓട്ടോയിൽ നിന്നും തെറിച്ച് വീണ സത്യൻ കാറിനും, റോഡരികിലെ മതിലിനും ഇടയിൽ പെട്ടാണ് തൽക്ഷണം മരിച്ചത്.
കാറിലുണ്ടായിരുന്ന അതിരമ്പുഴയിലെ ബാർ  ഹോട്ടൽ ജീവനക്കാരായ നാല് പേരും അപകടത്തെ തുടർന്ന് ഓടിരക്ഷപ്പെട്ടു. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂർ പോലീസ് ആണ് ആംബുലൻസ് എത്തിച്ച സത്യനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത് .
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഉഷയാണ് ഭാര്യ. മക്കൾ — സൂര്യ, സുപ്രിയ ‚സതീഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.