29 June 2024, Saturday
KSFE Galaxy Chits

അമ്പലപ്പുഴ കുടുംബവേദി സ്മരണികാ പ്രകാശനവും സ്വീകരണ സമ്മേളനവും

Janayugom Webdesk
അമ്പലപ്പുഴ
April 28, 2022 6:01 pm

അമ്പലപ്പുഴ കുടുംബവേദിയുടെ മാനവം മാധവം സ്മരണിക പ്രാകാശനവും സംവിധായകൻ പ്രിയദർശൻ അടക്കമുള്ള വിശിഷ്ട വ്യക്തികൾക്കുള്ള സ്വീകരണവും എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴയുടെ സാംസ്ക്കാരിക ചരിത്രത്തെ കുറിച്ച് പുതുതലമുറയ്ക്ക് അറിവു പകരുന്നതിനാണ് മാനവം മാധവം എന്ന പേരിൽ സ്മരണിക പ്രസിദ്ധീകരിക്കുന്നത്. കുടുംബവേദി ചെയർമാൻ ആർ ഹരികുമാർ അധ്യക്ഷനായി.

ഗോകുലം ഗോപാലൻ സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമായ മഞ്ചേരി കെ ആർ ഭാസ്ക്കരൻ പിള്ളക്ക് നൽകി സ്മരണിക പ്രകാശനം നടത്തി. വിശിഷ്ട വ്യക്തികളെ വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ അമ്പലപ്പുഴ കച്ചേരി മുക്കിൽ നിന്ന് സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചാനയിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പത്മശ്രീ ഡോ. പ്രിയദർശൻ, പത്മശ്രീ ഭരത് ബാലചന്ദ്രമേനോൻ, ഗോപിനാഥ് മുതുകാട്, എം ജി ശ്രീകുമാർ, വിനയൻ എന്നിവർക്ക് ആദരവ് നൽകി. യോഗത്തിന് ജനറൽ കൺവീനർ സി രാധാകൃഷ്ണൻ സ്വാഗതവും കൺവീനർ കൊട്ടാരം ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.