ഉക്രെയ്‌നിലെ കര്‍കീവില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡോക്ടറായ ഇറിനയ്ക്ക് 71.4 ദശലക്ഷം (ഏഴ് കോടി) ഫോളോവേഴ്സുള്ള തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈമാറി മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം. റഷ്യൻ അധിനിവേശം തകർത്തെറിഞ്ഞ ഉക്രെയ്‌നിലെ അമ്മമാരുടെ ദുരിതത്തെക്കുറിച്ചുള്ള ബോധവല്ക്കരണത്തിനായാണ് ബെക്കാം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡോക്ടർ ഇറിനയ്ക്കു കൈമാറിയത്.
ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ കര്‍കീവിലെ നഗരവാസികളില്‍ പലരും ഭൂഗര്‍ഭ ട്രെയിന്‍ സ്റ്റേഷനുകളിലാണ് ഇപ്പോള്‍ അന്തിയുറങ്ങുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അക്കൗണ്ട് കൈമാറ്റത്തിന്റെ കാര്യം ബെക്കാം ആരാധകരെ അറിയിച്ചത്.
English Summary: David Beckham handed over an Instagram account with 70 million followers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.