കോട്ടയം എരുമേലി കണമലയില്‍ വീഴ്ത്തി മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി . മത്സ്യ കച്ചവടം നടത്തുന്ന കാളകെട്ടി സ്വദേശി രാജീവിനെ (27) ആണ് ബൈക്കില്‍ മത്സ്യവുമായി വരുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം ഇടിച്ചു വീഴ്ത്തിയത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കണമല ഇറക്കത്തിലാണ് സംഭവം. അമിതവേഗത്തില്‍ പാഞ്ഞെത്തിയ എംവിഡിയുടെ വാഹനം വഴിയരികില്‍ ബൈക്ക് ഒതുക്കാനൊരുങ്ങിയ രാജീവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രാജീവ് റോഡിലേക്ക് തന്നെ തെറിച്ചുവീണു. വീഴ്ചയില്‍ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരിക്കുണ്ട്.ഇയാളെ ഇതേ വാഹനത്തില്‍ കയറ്റി നിലക്കല്‍ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പമ്പയിലേക്കും അതിനുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് രാജീവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.