16 April 2025, Wednesday
KSFE Galaxy Chits Banner 2

തോരാതെ മഴ ; കവിഞ്ഞൊഴുകി പുഴകള്‍

Janayugom Webdesk
July 8, 2022 3:26 pm

നാല് പുഴയോരങ്ങളില്‍ ചുവപ്പ്, മഞ്ഞ അലര്‍ട്ട്

 

തോരാതെ പെയ്യുന്ന മഴയിൽ ജില്ലയിലെ പുഴകൾ കരകവിഞ്ഞു. ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയർന്നതോടെ തീരങ്ങളിൽ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കാലവർഷം ശക്തമാകുന്നതിനാല്‍ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് അധികൃതർ. ഉപ്പള, പുത്തിഗെ, ഷിറിയ, മൊഗ്രാൽ പുഴകളിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നിരിക്കുകയാണ്. ആനക്കേല്‍, ചന്ദ്രഗിരി, നീലേശ്വരം, കാര്യയങ്കോട് പുഴകളിലെ ജലനിരപ്പും ഉയരുകയാണ്. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ ഇരു കരകളിലുമുള്ളവർ ജാഗ്രതയിലാണ്. കാക്കടവ്, മുക്കട, കാര്യങ്കോട്, മയ്യച്ച, വെള്ളാട്ട്, പുരക്കടവ്, പൊതാവൂർ, അണ്ടോൾ, കയ്യൂർ, വെങ്ങാട്ട് പ്രദേശങ്ങളിലുള്ളവരാണ് ജാഗ്രതയോടെ കഴിയുന്നത്. നിലവിൽ പുഴ നിറഞ്ഞ് വെള്ളം ഇരു ഭാഗങ്ങളിലേക്കും ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. മലവെള്ളത്തിൽ ഒഴുകിയെത്തുന്ന കൂറ്റൻ മരങ്ങൾ പ്രദേശത്തെ വീടുകൾക്ക് ഭീഷണി ഉയർത്തുന്നു. ഉപ്പള പുഴ ഒഴുകുന്ന ഉപ്പള, അനക്കേല്‍ എന്നിവിടങ്ങളില്‍ ഉപ്പളയില്‍ 2 ആണ് പരമാവധി ജല നിരപ്പ് എന്നാല്‍ ഇവിടെ 2.05 പരമാവധി ജല നിരപ്പിലും ഉയര്‍ന്നാണ് വെള്ളം കയറിയിരിക്കുന്നത്. നിലവില്‍ ഇവിടെ റെഡ് അലര്‍ട്ട് ആണ്. ഷിറിയ പുഴയോഴുകുന്ന പ്രദേശങ്ങളായ പുത്തുഗെ, അങ്ങാടിമൊഗര്‍, മതുര്‍, പല്ലങ്ങോട് എന്നിവിടങ്ങളില്‍ റെഡ്, യെല്ലോ അലര്‍ട്ടാണ്. പുത്തിഗെയില്‍ പരമാവധി ജല നിരപ്പ് 7.99 ആണ് ഇവിടെ ഇന്നലെ ഉച്ചവരെയുള്ള കണക്കനുസരിച്ച് 8.49 (റെഡ് അലര്‍ട്ട്) ഇപ്പോഴത്തെ അളവ് , അങ്കടിമൊഗര്‍ (8.66), മധൂര്‍ (2.72) ഈ പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് ആണ്. ചന്ദ്രഗിരി പുഴയൊഴുകുന്ന പ്രദേശങ്ങളിലും സമാനരീതിയിലാണ് വെള്ളം ഒഴുകിയെത്തുന്നത്. പള്ളങ്ങോടില്‍ പരമാവധി ജല നിരപ്പ് 61.8 ആണ്. ഇന്നലത്തെ കണക്കനുസരിച്ച് 60.30 ആണ് ഇപ്പോള്‍ ഉള്ള വെള്ളത്തിന്റെ അളവ്. കൂടാതെ മഞ്ചേശ്വരം പുഴയില്‍ പരമാവതി ജലനിരപ്പ് 1.55 ആണ്. നിലവില്‍ ഇവിടെ .98 അളവ്‍ വെള്ളം കയറിയിട്ടുണ്ട്. ചില ഇടങ്ങളില്‍ മാക്സിമം വാട്ടര്‍ ലെവല്‍ കൂടിയും കുറഞ്ഞും നില്‍കുകയാണ്. ഈ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചാല്‍ വീടുകളിലേക്ക് വെള്ളം കുത്തിയോലിച്ചെത്താന്‍ സാധ്യത ഉള്ളതിനാല്‍ ജില്ലയിലെ പുഴയോരങ്ങളില്‍ താമസിക്കുന്നവർക്കായി ദുരന്ത നിവാരണ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇനിയുള്ള നാല് ദിവസങ്ങളിലും ശക്തമായ മഴക്കു സാധ്യത ഉള്ളതിനാല്‍ സര്‍ക്കാരും, ജില്ല ഭരണകൂടവും ജാഗരൂകരാണ്.

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.