23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 31, 2024
October 26, 2024
September 1, 2024
March 25, 2024
March 6, 2024
February 25, 2024
February 14, 2024
February 10, 2024
February 9, 2024

പുതുവർഷം ദുരന്തദിനമായി:13 മരണം

Janayugom Webdesk
തൃശൂര്‍/കോട്ടയം/കണ്ണൂര്‍:
January 1, 2022 11:13 pm

പുതുവർഷത്തിന്റെ ആദ്യദിനം കേരളത്തിന് ദുരന്തദിനമായി. വിവിധ ജില്ലകളിൽ നിന്ന് അപകടങ്ങളും കൊലപാതകവും കൂട്ട ആത്മഹത്യയുമടക്കം 13 പേർ മരിച്ചു. വാഹനാപകടങ്ങളിൽ കോട്ടയത്ത് രണ്ട്, കണ്ണൂർ രണ്ട്, തൃശൂർ രണ്ട്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് മരണം.
കോട്ടയത്ത് പാലാ കൊല്ലപ്പള്ളിയിലും കരുവാറ്റയിലുമാണ് അപകടമരണം. കൊല്ലപ്പള്ളിയിൽ ലോറിയുടെ പിന്നിൽ ബെെക്ക് ഇടിച്ച് കടനാട് മഠത്തിപ്പറമ്പിൽ അജയൻ (40) ആണ് മരിച്ചത്. പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി പാലത്തിനു സമീപമാണ് അപകടമുണ്ടായത്. മൃതദേഹം മേൽനടപടികൾക്ക് ശേഷം സ്വദേശമായ കട്ടപ്പനയിലേക്ക് കൊണ്ടുപോയി.
കരുവാറ്റയിൽ ബൈക്ക് പെട്ടി ഓട്ടോറിക്ഷയുടെ പിന്നിലിടിച്ച് അയ്മനം പുലിക്കുട്ടിശ്ശേരി അറുപറത്തറയിൽ (പണ്ടാരക്കളം) ബാബുവിന്റെ മകൻ സുനിൽ ബാബു (21)മരിച്ചു. വെള്ളിയാഴ്ച അർധരാത്രി ഒന്നരയോടെയാണ് അപകടം. വഴിയരികിൽ കിടന്നിരുന്ന പെട്ടിഓട്ടോയുടെ പിന്നിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് സുനിൽ റോഡിൽ വീഴുകയായിരുന്നു. പിതാവ്: ബാബു. അമ്മ: സാലി കുര്യൻ. സഹോദരൻ: സനൽ ബാബു.
പുതുവർഷ രാത്രിയിൽ മൂന്നാർ ഹെഡ് വർക്ക്സ് അണക്കെട്ടിന് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മൂന്നാർ പെരിയവരൈ സ്വദേശി സുബിൻ (22) ആണ് മരിച്ചത്. ബൈക്ക് തടിലോറിയിൽ ഇടിച്ചാണ് അപകടം.
കണ്ണൂര്‍ പാപ്പിനിശേരിയിലുണ്ടായ വാഹന അപകടത്തിൽ വടകര സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വടകര അറക്കിലാട് സ്വദേശി പാറയുള്ള പറമ്പത്ത് ചന്ദ്രന്റെ മകൻ കമൽ ജിത്ത് (30), വൈക്കിലശേരി റോഡ് പുത്തലത്ത് താഴകുനിയിൽ അശോകന്റെ മകൻ അശ്വന്ത് (26) എന്നിവരാണ് മരിച്ചത്. അറക്കിലാട് ഇല്ലത്ത് മീത്തൽ സുരേഷിന്റെ മകൻ ആദർശി (24) നെ ഗുരുതര പരിക്കുകളോടെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ആറരയോടെയാണ് അപകടം. മൂവരും സഞ്ചരിച്ച ഓട്ടോറിക്ഷയും ലോറിയും ദേശീയ പാതയിലെ ചുങ്കം മുത്തപ്പൻ ക്ഷേത്രത്തിന് സമീപം കൂട്ടിയിടിക്കുകയായിരുന്നു. കമലയാണ് കമൽ ജിത്തിന്റെ അമ്മ. സഹോദരി: ജിൻസി. ബിന്ദുവാണ് അശ്വന്തിന്റെ അമ്മ. സഹോദരൻ: അർജുൻ.
തൃശൂർ പെരിഞ്ഞനത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പഞ്ചായത്ത്​ ഓഫിസിന് മുന്നിൽ ദേശീയ പാതയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചായിരുന്നു മതിലകം ഒന്നാം കല്ല് സ്വദേശി എള്ളുംപറമ്പിൽ അഷറഫിന്റെ മകൻ അൻസിൽ(22), കയ്പമംഗലം കാക്കാത്തിരുത്തി കാരയിൽ ഗോപിനാഥന്റെ മകൻ രാഹുൽ(25) എന്നിവർ മരിച്ചത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം.

Eng­lish Sum­ma­ry: New Year turns trag­ic: 13 deaths

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.