26 December 2024, Thursday
KSFE Galaxy Chits Banner 2

മോട്ടോര്‍വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത്

Janayugom Webdesk
കൊല്ലം
April 29, 2022 9:24 pm

മോട്ടോര്‍വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് ‘വാഹനീയം 2022’ ഇന്ന് രാവിലെ 10ന് സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും തീര്‍പ്പാകാതെയുള്ള അപേക്ഷകളിലും മന്ത്രി നേരിട്ട് സംവദിക്കും.
ചടങ്ങില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജെ ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തും. അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോദ് ശങ്കര്‍ സ്വാഗതം പറയും.
കൊടിക്കുന്നില്‍ സുരേഷ് എംപി, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, കൗണ്‍സിലര്‍ എ കെ സവാദ്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ മനോജ് കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.