ബിഹാറിലെ ദനാപൂരില്‍ 55 പേരോളം യാത്രക്കാരുമായി ഗംഗാ നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ട് മുങ്ങി 10 പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച വൈകിട്ട് തൊഴിലാളികളുമായി ദനാപൂരിലേക്ക് വന്ന ബോട്ട് ഷാഹ്പൂര്‍ പ്രദേശത്ത് വച്ച് നദിയില്‍ മുങ്ങിത്താഴുകയായിരുന്നു.
അപകടം അറിഞ്ഞയുടന്‍ ദുരന്തനിവാരണസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പട്നയിലെ ദൗദ്പൂര്‍ പ്രദേശത്തു നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്.
English summary; 10 people missing after boat sank In the river Ganges
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.