26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024

2022 ജനുവരി അവസാനത്തോടെ 10,000 പേർക്ക് ജോലി

Janayugom Webdesk
തിരുവനന്തപുരം
December 21, 2021 10:20 pm

കേരളത്തിൽ 2022 ജനുവരി അവസാനത്തോടെ 10,000 പേർക്ക് ജോലി നൽകുക എന്ന ദ്രുതകർമ്മപരിപാടിയുടെ ഭാഗമായി തൊഴിൽമേളകൾ നടത്തും. കെ-ഡിസ്കും കേരള നോളജ് ഇക്കോണമി മിഷനും ചേർന്നാണ് സംസ്ഥാന വ്യാപകമായി തൊഴിൽമേളകൾ നടത്തുക. അഞ്ച് വർഷത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന സർക്കാർ പ്രഖ്യാപന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. തൊഴിൽ മേളയുടെ ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ മൂന്നു ജില്ലകളിലായി 1,841 ഉദ്യോഗാർത്ഥികളെ വിവിധ കമ്പനികൾ ജോലിക്കു പരിഗണിക്കുന്നതിനായി ഷോർട്ട് ലിസ്റ്റ് ചെയ്തു. ഇവർക്ക് വൈകാതെ കമ്പനികളിൽനിന്ന് ഓഫർ ലെറ്ററുകൾ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ആകെ 3,063 ഉദ്യോഗാർത്ഥികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. തിരുവനന്തപുരം ജില്ലയിൽ നടന്ന ജോബ് ഫെയറിൽ 101 കമ്പനികളും കൊല്ലത്ത് 74 കമ്പനികളും പത്തനംതിട്ടയിൽ 43 കമ്പനികളുമാണ് തൊഴിൽദാതാക്കളായി എത്തിയത്. 

വിവിധ കാരണങ്ങളാൽ കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്കായി മൂന്നു മേഖലകളിൽ ഇതേ രീതിയിൽ ജോബ് ഫെയറുകൾ നടത്തുന്നുണ്ട്. അതിൽ തിരുവനന്തപുരത്തേത് ഇന്നലെ നടന്നു. ജനുവരി പത്തിന് കോഴിക്കോടും 16ന് എറണാകുളത്തും കരിയർ ബ്രേക്ക് വന്ന വനിതകൾക്കായി പ്രത്യേകം തൊഴിൽ മേളകൾ സംഘടിപ്പിക്കും. 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യൂഎംഎസ്) എന്ന പ്ലാറ്റ്ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് കെകെഇഎം അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവും ഉള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴിൽദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ് മേളയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 

ജില്ലാതലത്തിൽ നടക്കുന്ന നേരിട്ടുള്ള ഈ തൊഴിൽമേളയ്ക്കുശേഷം 2022 ജനുവരി അവസാനം ഓൺലൈനായി നടത്തുന്ന തൊഴിൽ മേളയിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കും. തൊഴിൽ അന്വേഷകർക്ക് knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 0471 2737881 എന്ന നമ്പരിലും വിളിക്കാം. 

ENGLISH SUMMARY:10,000 jobs by the end of Jan­u­ary 2022
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.