17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2024
April 4, 2024
April 3, 2024
March 20, 2024
March 18, 2024
March 16, 2024
March 13, 2024
February 15, 2024
November 3, 2023
November 3, 2023

നാല് വർഷം വിറ്റത് 10,700 കോടിയുടെ ഇലക്ടറൽ ബോണ്ടുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2022 10:08 pm

അനധികൃത ഫണ്ട് രൂപീകരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ടറൽ ബോണ്ടുകൾ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച ആരോപണങ്ങളും കോടതിവ്യവഹാരങ്ങളും നിലനില്ക്കേ, നാല് വര്‍ഷത്തിനിടെ 10,700 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങിയതായി വെളിപ്പെടുത്തല്‍. 2018 മുതൽ ഈ വർഷം ഒക്ടോബർ വരെയുള്ള 22 വില്പനകളിലായാണ് ഇത്രയും വാങ്ങലുകൾ നടന്നതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

വിവരാവകാശ പ്രവര്‍ത്തകന്‍ ലോകേഷ് ബത്ര സമർപ്പിച്ച ‌‌അപേക്ഷയ്ക്ക് ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പാണ് മറുപടി നല്‍കിയത്. ഒരു കോടി രൂപയുടെ 24,650 ബോണ്ടുകളാണ് മൊത്തം ബോണ്ടുകളുടെ മൂല്യത്തിന്റെ സിംഹഭാഗവും. 10 ലക്ഷം രൂപയുടെ 26,600 ബോണ്ടുകളും ഒരു ലക്ഷം രൂപയുടെ 93,000 ബോണ്ടുകളും 10,000, 1000 രൂപ മൂല്യമുള്ള 2,65,000 ബോണ്ടുകളും അച്ചടിച്ചു. ഇലക്ടറൽ ബോണ്ടുകളുടെ വില്പനയില്‍ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ 7.63 കോടി രൂപ കമ്മിഷനായി നേടിയിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു.

1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷൻ 29 എ അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികൾക്ക് മാത്രമേ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ കഴിയൂ. എറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ടെങ്കിലും നേടിയിരിക്കണമെന്നാണ് നിബന്ധന. കോർപറേറ്റ് ഭീമൻമാരിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് വലിയ തുകകൾ സ്വീകരിക്കാനുള്ള സംവിധാനമാണ് ഇലക്ടറൽ ബോണ്ടെന്നാണ് ആരോപണം.

Eng­lish Sum­ma­ry: 10,700 crore elec­toral bonds sold in four years

You may also like this video 

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.