കുറ്റൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ വളഞ്ഞിട്ട് തല്ലി പത്താം ക്ലാസ് വിദ്യാർത്ഥികൾ. കുറ്റൂർ കെഎംഎച്ച്എസിലെ വിദ്യാർത്ഥികൾക്കിടയിലായിരുന്നു
സംഘര്‍ഷം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് ശേഷം പത്താം ക്ലാസ് വിദ്യാർത്ഥികൾ തന്നെ റീലുകളുണ്ടാക്കി സോഷ്യൽ മീഡിയയിൽ
പോസ്റ്റിടുകയായിരുന്നു. ദൃശ്യങ്ങളില്‍ കാണുന്നതിനേക്കാള്‍ വലിയ പരിക്ക് ചില വിദ്യാർത്ഥികൾക്കുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു.
പത്താം ക്ലാസിലെ പരീക്ഷ തുടങ്ങുന്നതിന് മുൻപായിരുന്നു മർദ്ദനം. ഒമ്പതാം ക്ലാസിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് വേങ്ങര പൊലീസിൽ പരാതി
നൽകിയിട്ടുണ്ട്. സ്കൂളിലെ ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് തേടിയിരിക്കുകയാണ് പൊലീസ്. ഈ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് പറയുന്നു. പത്താം ക്ലാസുകാർ ഒരു ഗ്യാങായി ചേർന്ന് ജൂനിയർ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവം റാഗിങിന്റെ പരിധിയിൽ വരുമെന്ന് തന്നെ പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.