22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 1, 2024
October 9, 2024
May 23, 2024
March 13, 2024
December 26, 2023
September 19, 2023
September 5, 2023
August 25, 2023
May 17, 2023

കറാച്ചിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്‍ഫോടനം :12 മരണം

Janayugom Webdesk
സിന്ധ്
December 18, 2021 9:51 pm

പാകി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വ​ശ്യ​യില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു.പതിനൊന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ക​റാ​ച്ചി​ക്ക് സ​മീ​പം ഷെ​ർ​ഷ മേ​ഖ​ല​യില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലാണ് സ്ഫോ​ട​നമുണ്ടായത്. സ്ഫോടനത്തില്‍ കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​രെ​ങ്കി​ലും കു​ടു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന് പൊ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.സ്ഥലത്ത് ബോംബ് സ്‌ക്വാഡ് എത്തി പരിശോധനയാരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍ വാതകചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം.പാചകത്തിനും കാറുകളിൽ ഉപയോഗിക്കാനും വ്യാജ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നത് പാകിസ്ഥാനിൽ സ്ഥിരമാണ്. 

ബാങ്കിന് സമീപം പാര്‍ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പാകിസ്ഥാനില്‍ പല കെട്ടിടങ്ങളും അനധികൃതമായി നിര്‍മ്മിച്ചവയാണെന്ന് നേരത്തെ അധികൃതര്‍ കണ്ടെത്തിയിരുന്നു. കെട്ടിടനിര്‍മ്മാണ നിയമങ്ങളെല്ലാം പാകിസ്ഥാനില്‍ നിരന്തരം ലംഘിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇത്തരത്തിലുള്ള അനധികൃത നിയമനങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് പാകിസ്ഥാന്‍ സുപ്രീം കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം സ്ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
eng­lish sum­ma­ry; 12 killed in Karachi gas cylin­der explosion
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.