സിന്ധ്: പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിലെ ബാങ്കിലുണ്ടായ സ്ഫോടനത്തില്‍ 12 പേര് മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്ഫോടനമുണ്ടായത്. വാതകച്ചോര്ച്ചയാകാം അപകടകാരണമെന്ന് പൊലീസ് പറയുന്നു. പതിനൊന്നു പേർക്ക് പരിക്കേറ്റു. കറാച്ചിക്ക് സമീപം ഷെർഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ കെട്ടിടം പൂർണമായും തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പോലീസും രക്ഷാപ്രവർത്തകരും പരിശോധിച്ച് വരികയാണ്. ബാങ്കിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പാകിസ്ഥാനില്‍ പല കെട്ടിടങ്ങളും അനധികൃതമായി നിര്‍മ്മിച്ചവയാണെന്ന് നേരത്തെ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കെട്ടിടനിര്‍മ്മാണ നിയമങ്ങളെല്ലാം പാകിസ്ഥാനില്‍ നിരന്തരം ലംഘിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തിലുള്ള അനധികൃത നിയമനങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് പാകിസ്ഥാന് സുപ്രീം കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. ന്നതിന് പിന്നാലെയാണ് ഇത്തരം സ്ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
English Summary: Blast in Bank building in Pakistan killed 12
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.