28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 28, 2024
December 28, 2024
December 28, 2024
December 27, 2024
December 27, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024

വാഹനം തോട്ടിലേക്ക് മറിഞ്ഞ് 12 പേര്‍ മ രിച്ചു

Janayugom Webdesk
ഷിംല
November 18, 2022 9:15 pm

ഉത്തരാഘണ്ഡില്‍ വാഹനം തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 12 പേര‍ മരിച്ചു. മരിച്ചവരിൽ രണ്ട് സ്ത്രീകളും 10 പുരുഷന്മാരും ഉൾപ്പെടുന്നു. ജോഷിമഠിൽ നിന്ന് കിമാന ഗ്രാമത്തിലേക്ക് പോവുകയായിരുന്ന ടാറ്റാ സുമോ കാറില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ദുമാക് റോഡിലെ പല്ല ജാഖോൾ ഗ്രാമത്തിൽ 500–700 മീറ്റർ താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന ദുരന്ത പ്രതികരണ സേന അറിയിച്ചു. 

അപകടത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുകയും ചെയ്തു . അപകടത്തെക്കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. 

Eng­lish Sum­ma­ry: 12 peo­ple di ed when the vehi­cle fell into the stream

You may also like this video

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.