ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളില്‍പ്പെട്ട് 12 പേര്‍ മരിച്ചു. ഫിറോസാബാദില്‍ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറു പേര്‍ വെന്തുമരിച്ചു. ഇലക്ട്രോണിക്-കം- ഫര്‍ണിച്ചര്‍ കടയ്ക്കാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു കട പ്രവര്‍ത്തിച്ചിരുന്നത്. തീ നിയന്ത്രണവിധേയമാക്കുന്നതിനായി 18 അഗ്നി ശമന വാഹനങ്ങളാണ് സ്ഥലത്തെത്തിയത്. രണ്ട് മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അതിനിടെ ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. 15 പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
English Summary: 12th accident in two places in Uttar Pradesh
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.