25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025
April 1, 2025

പ്രവാചകനെതിരായ പരാമർശത്തെ അപലപിച്ച് 15 രാജ്യങ്ങൾ

Janayugom Webdesk
June 7, 2022 12:43 pm

ബിജെപി നേതാക്കളുടെ മുഹമ്മദ് നബിക്കെതിരായ പരാമർശത്തെ അപലപിച്ച് 15 രാജ്യങ്ങൾ. ഇറാൻ, ഇറാഖ് ഖത്തർ, സൗദി അറേബ്യ, ഒമാൻ യുഎഇ അടക്കമുള്ള 15 രാജ്യങ്ങളാണ് പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയത്. സംഭവത്തിൽ കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്നും വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

ചാനൽചർച്ചയ്ക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിന് ബിജെപി വക്താവ് നുപൂർ ശർമ്മയെയും ബിജെപി നേതാവ് നവീൻ ജിൻഡാലിനെയും പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. പ്രസ്താവനയ്ക്കെതിരെ വ്യാപക വിമർശനമുയർന്നതിന് പിന്നാലെയായിരുന്നു പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തത്.

പ്രവാചകനെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധമാർച്ചിനിടെയാണ് യുപിയിലെ കാണ്‍പൂരിൽ സംഘർഷമുണ്ടായത്. കടകൾ അടപ്പിക്കാൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു. ഇതിനെ എതിർത്ത് മറുവിഭാഗം രംഗത്തെത്തിയതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. 13 പൊലീസുകാർക്കും മുപ്പതോളം സാധാരണക്കാർക്കും സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ 36 പേർ അറസ്റ്റിലായിരുന്നു.

Eng­lish summary;15 coun­tries con­demn the ref­er­ence to the Prophet

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.