17 May 2024, Friday

Related news

May 5, 2024
May 3, 2024
May 1, 2024
April 17, 2024
April 13, 2024
April 13, 2024
April 3, 2024
March 22, 2024
March 18, 2024
February 11, 2024

മഹാരാഷ്ട്രയില്‍ 15 കാരിയെ എട്ടു മാസത്തോളം പീഡിപ്പിച്ചു; പ്രതിപ്പട്ടികയില്‍ പ്രായപൂര്‍ത്തിയാകാത്തവരടക്കം 33 പേര്‍

Janayugom Webdesk
താനെ
September 23, 2021 9:03 pm

മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 33 പേര്‍ മാസങ്ങളോളം പീഡിപ്പിച്ചു. മുംബൈക്കു സമീപം താനെയിലാണ് സംഭവം. 15 കാരിയെ പീഡിപ്പിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു. എട്ട് മാസമായി പീഡനം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ കാമുകന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വീഡിയോയില്‍ പകര്‍ത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാമുകന്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡനം തുടര്‍ന്നതോടെ സുഹൃത്തുക്കളും പരിചയക്കാരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

ഡോംബിവിലി, ബാദ്‌ലാപൂര്‍, മുര്‍ബാദ്, റബാലെ എന്നീ സ്ഥലങ്ങളില്‍വച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്ന് പൊലീസ് കമ്മിഷണര്‍ ദത്താത്രയ് കരാലെ പറഞ്ഞു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളടക്കം 24 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

ENGLISH SUMMARY:15-year-old girl raped in maha­ras­tra for eight months; 33 defen­dants, includ­ing minors
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.