പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നാല് യുവാക്കൾക്കെതിരേ പൊലീസ് കേസെടുത്തു. അസീസ്, ഉവൈസ്, അബ്ബാസ് എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന മറ്റൊള്‍ക്കെതിരേയുമാണ് കോഴിക്കോട് ടൗൺ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 27‑നായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം സ്വദേശിയും 15‑കാരനുമായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കുട്ടിയെ കുന്ദമംഗലത്ത് എത്തിച്ചാണ് പ്രതികൾ അതിക്രമം നടത്തിയത്.
English Summary:15-year-old sexually assaulted; POCSO case against four persons
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.