17 May 2024, Friday

Related news

April 29, 2024
April 19, 2024
February 16, 2024
January 19, 2024
January 13, 2024
December 27, 2023
December 12, 2023
November 24, 2023
November 20, 2023
November 16, 2023

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ എസ്ഐക്ക് ആറ് വർഷം കഠിനതടവ്

Janayugom Webdesk
തിരുവനന്തപുരം
April 29, 2024 10:27 pm

16 കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ എസ്ഐക്ക് തടവ് ശിക്ഷ. കോലിയക്കോട് സ്വദേശി സജീവ് കുമാറിനെ(54)യാണ് ആറ് വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് ജഡ്ജി ആർ രേഖ വിധിന്യായത്തിൽ പറയുന്നു. പിഴത്തുക കുട്ടിക്ക് നൽകണം.
2019 നവംബർ 26ന് വൈകുന്നേരം അഞ്ച് മണിക്കാണ് സംഭവം നടന്നത്. അക്കാലത്ത് പ്രതി റസിഡന്റ്സ് അസോസിയേഷന്റെ പ്രസിഡന്റും കുട്ടി ചിൽഡ്രന്‍സ് ക്ലബിന്റെ പ്രസിഡന്റുമായിരുന്നു. റസിഡന്റ്സ് അസോസിയേഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലിസ്റ്റ് വാങ്ങാനായി പ്രതി കുട്ടിയെ വീട്ടിൽ വിളിച്ച് വരുത്തുകയായിരുന്നു. 

പ്രതിയുടെ മകൾ വീട്ടിലുണ്ടാവുമെന്ന് കരുതിയാണ് കുട്ടി പോയത്. ലിസ്റ്റ് വാങ്ങുന്നതിനിടെയാണ് പ്രതി കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. കുട്ടി കൈതട്ടി മാറ്റി ഇറങ്ങി ഓടി. പ്രതി പുറകെ ഓടി ചെന്ന് ഈ സംഭവത്തിൽ പിണങ്ങരുത് എന്ന് പറഞ്ഞു. ഭയന്ന കുട്ടി അന്നേ ദിവസം ആരോടും പറഞ്ഞില്ല. അടുത്ത ദിവസം സ്കൂളിലെ അധ്യാപികയോട് വിവരം വെളിപ്പെടുത്തുകയും പ്രതിയെ പറഞ്ഞ് വിലക്കണമെന്ന് പറയുകയും ചെയ്തു. തുടർന്ന് അധ്യാപികയാണ് സംഭവം പൊലീസിൽ അറിയിച്ചത്.
സംഭവം നടക്കുന്ന കാലത്ത് സജീവ് കുമാര്‍ ബോംബ് ഡിറ്റെക്ഷൻ സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ ആയിരുന്നു. കേസ് എടുത്തതിനെ തുടർന്ന് സർവീസിൽ നിന്നും പിരിച്ചുവിട്ടു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വിജയ് മോഹൻ ആർ എസ്, അഡ്വ. അഖിലേഷ് ആർ വൈ എന്നിവര്‍ ഹാജരായി.
പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ രേഖകൾ ഹാജരാക്കുകയും, പ്രതിഭാഗം ഏഴ് സാക്ഷികളെ വിസ്തരിക്കുകയും നാല് രേഖകൾ ഹാജരാക്കുകയും ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥരായ സഞ്ജു ജോസഫ്, സൈജുനാഥ്, ഡി എസ് സുനീഷ് ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്. 

Eng­lish Sum­ma­ry: SI sen­tenced to six years rig­or­ous impris­on­ment in the case of molest­ing a 16-year-old girl

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.