18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 14, 2024
October 29, 2024
August 6, 2024
July 17, 2024
May 24, 2024
May 13, 2024
May 12, 2024
May 11, 2024
May 7, 2024
May 3, 2024

രാജ്യത്തെ വൈദ്യുതി ഉപയോഗത്തില്‍ 16 ശതമാനം വര്‍ധന

Janayugom Webdesk
ന്യൂഡല്‍ഹി
September 4, 2023 9:12 pm

കഴിഞ്ഞ മാസം രാജ്യത്തെ വൈദ്യുതി ഉപയോഗത്തില്‍ 16 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം 15,166 കോടി യൂണിറ്റായി ഉയര്‍ന്നു. അതികഠിനമായ ചൂടിനെ ശമിപ്പിക്കാന്‍ ശീതികരണ ഉപകരണങ്ങള്‍ അമിതമായി ഉപയോഗിച്ചതാണ് വൈദ്യുതി ഉപയോഗ വര്‍ധനവിന് കാരണമായി കണക്കാക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 13,039 കോടി യൂണിറ്റായിരുന്നു വൈദ്യുതി ഉപയോഗം. 2021ല്‍ 12,788 കോടി യൂണിറ്റും. വൈദ്യുതി ഉപഭോഗം ഉയര്‍ന്നു നില്‍ക്കുന്ന സമയത്തെ(പീക്ക് ടൈം) പ്രതിദിന ഉപയോഗ നിരക്കിലും ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. 236.59 ഗിഗാവാട്ടാണ് പ്രതിദിന വൈദ്യുതി ഉപയോഗം. വേനല്‍ക്കാലത്ത് 229 ഗിഗാവാട്ടായിരിക്കും പ്രതിദിന ഉപയോഗം എന്നായിരുന്നു കണക്കുകൂട്ടലുകള്‍. ഏപ്രില്‍-ജൂലൈ മാസത്തില്‍ മഴയിലുണ്ടായ വര്‍ധനയെതുടര്‍ന്ന് പ്രതീക്ഷിച്ചത്ര ഉപയോഗം ഉണ്ടായില്ല. എന്നാല്‍ ജൂണില്‍ 223.29 ഗിഗാവാട്ടായും ജൂലൈയില്‍ 208.95 ഗിഗാവാട്ടായും ഉപയോഗം വര്‍ധിച്ചു. മാര്‍ച്ച്, ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ മഴ വൈദ്യുതി ഉപയോഗത്തെ ബാധിച്ചതായി വ്യാവസായിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

കനത്ത ചൂടും അന്തരീക്ഷത്തില്‍ അധികമായുള്ള ഈര്‍പ്പത്തിന്റെ അളവും ഉത്സവ സമയമായതിനാല്‍ വ്യാവസായിക മേഖലയിലെ പ്രവര്‍ത്തനവവുമാണ് അധിക വൈദ്യുതി ഉപയോഗത്തിലേക്ക് നയിച്ചതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. പീക്ക് സമയത്ത് ഓഗസ്റ്റ് മാസത്തില്‍ 236.59 ഗിഗാവാട്ടാണ് വൈദ്യുതി ഉപയോഗിച്ചതെങ്കില്‍ ഈ മാസം ഒന്നിന് ഇത് 239.97 ഗിഗാവാട്ടായി വര്‍ധിച്ചു. എന്നാല്‍ പ്രതിദിന ഉപയോഗത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധന ഉണ്ടായത് ശനിയാഴ്ചയാണ്. 238.62ഗിഗാവാട്ട്. ഞായറാഴ്ച ഇത് 223.12 ഗിഗാവാട്ടായിരുന്നു. വരും മാസങ്ങളില്‍ വൈദ്യുതി ഉപയോഗം ഇങ്ങനെ തുടരുമെന്നാണ് വിലയിരുത്തല്‍. 

Eng­lish Summary:16 per­cent increase in elec­tric­i­ty con­sump­tion in the country
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.