26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024

അച്ഛനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത 16 കാരിക്ക് നേരെ അതിക്രമം; രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
June 30, 2022 7:11 pm

ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിയെ അതിക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടിയില്‍. ചാലക്കുടി സ്വദേശികളായ സിജോ, ജോയ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവില്‍ കഴിയുകായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പതമായ സംഭവം. അതിക്രമത്തില്‍ റെയില്‍വെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ശനിയാഴ്ച രാത്രി ഗുരുവായൂര്‍ എക്സ്പ്രസ്സിലാണ് സംഭവം. എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂര്‍ സ്വദേശികള്‍ക്ക് നേരെയാണ് ട്രെയ്നിലുള്ള യാത്രക്കാര്‍ അക്രമം നടത്തിയത്. 

ഇവരെ തടയാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിക്ക് മര്‍ദ്ദനമേറ്റിരുന്നു. കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും അശ്ലീലം പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഗാര്‍ഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ ഉടനടി അറിയിച്ചില്ലെന്നും ആരോപണം ഉണ്ട്. 50 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന ആറോളം പേര്‍ ചേര്‍ന്നാണ് അതിക്രമം കാട്ടിയതെന്നാണ് പരാതിയില്‍ പറയുന്നത്. 

Eng­lish Summary:16-year-old girl assault­ed while trav­el­ing by train with father; Two arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.