22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

രാജ്യത്തെ ഇന്ന് 16,935 കോവിഡ് രോഗികൾ

Janayugom Webdesk
July 18, 2022 11:35 am

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,935 പേർക്ക് കൂടി കോവിഡ‍് സ്ഥിരീകരിച്ചു. തുടർച്ചയായ നാല് ദിവസത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കുറവുണ്ടായത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4,37,67,534 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 1,44,264 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 51 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. പ്രതിദിന അണുബാധ നിരക്ക് 6.48 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,069 പേർ രോഗത്തിൽ നിന്ന് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ 4,30, 97,510 പേർ രോഗമുക്തി നേടി.

കഴിഞ്ഞ നാല് ദിവസമായി 20, 000ത്തിന് മുകളിലാണ് രാജ്യത്തെ കോവിഡ് കേസുകൾ. ഞായറാഴ്ച 20,528,ശനിയാഴ്ച 20, 044, വെള്ളിയാഴ്ച 20038, വ്യാഴാഴ്ച 20, 139 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

Eng­lish summary;16,935 new covid cas­es in india

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.