23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 13, 2024
December 9, 2024
December 9, 2024
December 4, 2024
December 3, 2024
December 2, 2024
November 27, 2024
November 25, 2024

17 വിദ്യാര്‍ഥിനികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന കേസ്; സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍

Janayugom Webdesk
ലക്‌നൗ:
December 8, 2021 12:32 pm

ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനികളായ 17 പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍. യോഗേഷ് കുമാറാണ് അറസ്റ്റിലായത്. പത്താംതരം വിദ്യാര്‍ത്ഥിനികളാണ് ഇരകളായത്. സ്കൂള്‍ ഉടമയും സഹായിയുമാണ് പീഡനം നടത്തിയത്. സിബിഎസ്ഇ പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായി എത്തണമെന്നായിരുന്നു വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആണ്‍കുട്ടികളെ വീട്ടിലേയ്ക്ക് പോകാന്‍ അനുവദിച്ച ശേഷം പെണ്‍കുട്ടികളോട് സ്കൂളില്‍ താമസിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

പെണ്‍കുട്ടികള്‍ക്ക് നല്കിയ ഭക്ഷണത്തില്‍ മയക്കു മരുന്ന് ചേര്‍ത്ത് അബോധാവസ്ഥയിലാക്കിയാണ് കൃത്യം നടത്തിയതെന്നാണ് പ്രാദേശക — ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തദിവസം രാവിലെ വിദ്യാര്‍ത്ഥിനികളെ വീടുകളിലേയ്ക്ക് തിരിച്ചയക്കുമ്പോള്‍ പുറത്തുപറയരുതെന്നും പരാതി നല്കിയാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളില്‍പ്പെട്ട കുട്ടികളാണ് പീഡനത്തിനിരയായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അറിഞ്ഞ പൊതുപ്രവര്‍ത്തകര്‍ ജനപ്രതിനിധികളെ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ ഇടപെടലിന്റെ ഫലമായാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 

കേസില്‍ മൊഴി നല്‍കാനായി ഇരകളായ രണ്ട് പെണ്‍കുട്ടികളെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.
eng­lish summary;17 stu­dents drugged and tortured,School man­ag­er arrested
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.