23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 3, 2024
November 30, 2024
November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024

ഗുരുഗ്രാം അക്രമത്തില്‍ 19 കാരനായ പുരോഹിതന്‍ കൊല്ലപ്പെട്ട സംഭവം: ബിഹാറില്‍ പ്രതിഷേധം ആളിക്കത്തുന്നു

Janayugom Webdesk
സീതാമർഹി
August 2, 2023 11:18 am

ബിഹാറില്‍ ആൾക്കൂട്ട ആക്രമണത്തിൽ യുവ പുരോഹിതന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. ഗുരുഗ്രാം മസ്ജിദിലെ ഇമാമായ 19 കാരനായ ഹാഫിസ് സാദാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

വടക്കൻ ബിഹാറിലെ സിതാമർഹി ജില്ലയിലെ മണിയാദിഹ് എന്ന ഗ്രാമത്തിലാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തന്റെ ജ്യേഷ്ഠൻ ഷദാബിനൊപ്പം ട്രെയിനിൽ മടങ്ങാനിരിക്കുകയായിരുന്നു സാദ്. അതേസമയം നാളെ രാവിലെ വരെ പള്ളിയില്‍ നിന്ന് മടങ്ങില്ലെന്ന് സഹോദരന്‍ അറിയിച്ചതായും ഷദാബ് പറഞ്ഞു. 

ഗുരുഗ്രാമിലെ വര്‍ഗീയ കലാപം കണക്കിലെടുത്ത് അനുജനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനെത്തിയതായിരുന്നു ഷദാബ്. മുതിര്‍ന്ന പുരോഹിതന്റെ അഭാവത്തിന്റെ പള്ളിയിലെ പ്രാര്‍ത്ഥനകള്‍ നടത്തേണ്ടിയിരുന്നതിനാല്‍ താന്‍ വരുന്നില്ലെന്ന് സദ് ജ്യേഷ്ഠനെ അറിയിച്ചു.
സംഭവത്തില്‍ നീതി തേടി സദിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: 19-year-old priest killed in Guru­gram vio­lence: Protests ignite in Bihar

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.