22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 18, 2024
September 26, 2024
September 26, 2024
September 8, 2024
July 17, 2024
January 9, 2024
December 24, 2023
October 13, 2023
September 13, 2023
July 13, 2023

ഫ്രാൻസിൽ 20കാരന്റെ കത്തിയാക്രമണം: അധ്യാപകൻ കൊല്ലപ്പെട്ടു

Janayugom Webdesk
പാരീസ്
October 13, 2023 6:43 pm

ഫ്രാൻസിലെ സ്കൂളിൽ കത്തിയാക്രമണത്തില്‍ ഫ്രഞ്ച് ഭാഷാ അധ്യാപകൻ കൊല്ലപ്പെട്ടു. രണ്ട്​പേർക്ക് ഗുരുതര പരിക്കുണ്ട്. അരാസ് നഗരത്തിലെ ഗംബേട്ട ഹൈസ്കൂളിലാണ് ആക്രമണം നടന്നതെന്ന് ആഭ്യന്തരമന്ത്രി ഗെരാൾഡ് ഡെർമാനിയൻ പറഞ്ഞു.

20 വയസ് പ്രായമുള്ള അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമി സ്കൂളിലെ പൂർവ വിദ്യാർഥിയാണെന്നാണ് റിപ്പോർട്ട്. സ്കൂൾ പാർക്കിങ് സ്ഥലത്ത് വെച്ചാണ് അക്രമണമുണ്ടായത്. യുവാവിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷണം തുടങ്ങിയതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അക്രമം നടന്ന സ്കൂൾ സന്ദർശിക്കും. പശ്ചിമേഷ്യൻ സംഭവവുമായി അക്രമത്തിന് ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി. മൂന്നു വർഷം മുമ്പ് പാരീസിലെ സ്കൂളിൽ സമാന സംഭവം നടന്നിരുന്നു. ഒരു അധ്യാപകനെ വിദ്യാര്‍ത്ഥി കുത്തിക്കൊന്നിരുന്നു. റഷ്യൻ അഭയാർഥിയായ വിദ്യാർത്ഥിയെ ഫ്രഞ്ച് പൊലീസ് പിന്നീട് വെടിവെച്ചു കൊന്നു.

Eng­lish Summary:20-year-old knife attack in France: Teacher killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.