17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025

ഏഴുവർഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 20,048 പോക്സോ കേസുകള്‍

ഡാലിയ ജേക്കബ്
ആലപ്പുഴ
July 27, 2022 2:09 pm

സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിൽ വർധന. പോക്സോ കേസിലും കുതിപ്പ്. ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 20,048 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞവർഷംമാത്രം 3,559 എണ്ണമുണ്ട്.
ഈവർഷം ജനുവരി മുതൽ മേയ് വരെ 1,777 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2016ൽ കേസുകളുടെ എണ്ണം 2,131 ആയിരുന്നു. 2017ൽ 2,704 ലേക്ക് കുതിച്ചു. 2018–3181, 2019–3640, 2020–3056 എന്നിങ്ങനെയാണ് കണക്ക്. ഈവർഷം പോക്സോ കേസിൽ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് മുന്നിൽ. തിരുവനന്തപുരത്ത് 228 ഉം മലപ്പുറത്ത് 186 ഉം കോഴിക്കോട്-170 ഉം കേസുകളാണുള്ളത്. എറണാകുളം-167, കൊല്ലം-158, തൃശൂർ‑141, പാലക്കാട്-124, ഇടുക്കി-110, ആലപ്പുഴ‑91, കോട്ടയം-86, പത്തനംതിട്ട‑84 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ രേഖാമൂലം കിട്ടിയ പരാതികൾ.

പോക്സോ കേസുകളിലെ കാലതാമസം കണക്കിലെടുത്ത് പിന്തിരിയുന്നതിനൊപ്പം ഒത്തുതീർപ്പാക്കുന്നതും ചേർത്താൽ നിലവിലെ കണക്കുകൾക്ക് മുകളിലാണ് സംഭവങ്ങൾ നടക്കുന്നത്. ഇതിനൊപ്പം കുട്ടികൾക്കെതിരായ അതിക്രമങ്ങളും വർധിച്ചിട്ടുണ്ട്. ഈവർഷം ജനുവരി മുതൽ മേയ് വരെ 2144 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ശിശുഹത്യയടക്കമുള്ള കൊലപാതകം-10, ലൈം­ഗികാതിക്രമം-661, തട്ടിക്കൊ­ണ്ടുപോകൽ-115, ഉപേക്ഷിക്കൽ‑നാല്, ശൈശവവിവാഹം-മൂന്ന്, മറ്റ് അതിക്രമം-1351 എന്നിങ്ങനെയാണ് കണക്ക്. 2,016–2,879, 2,017 ‑3,562, 2,018–4,253, 2,019–4,754, 2,020–3,941, 2,021–4,349 എന്നിങ്ങനെയാണ് കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ എണ്ണം. പോക്സോ നിയമം കർശനമാക്കിയിട്ടും ശിക്ഷിക്കപ്പെടുന്നവർ 2.5 ശതമാനം മാത്രമാണ്.

2021 ഓഗസ്റ്റ് വരെ പരിഗണിച്ച കേസുകളിൽ ഒരാളെപോലും ശിക്ഷിച്ചിട്ടില്ല. 2020ൽ പരിഗണിച്ച 2581 കേസുകളിൽ ആറുപേരും 2019ൽ 3368 കേസുകളിൽ 24പേരും മാത്രമാണ് ശിക്ഷിക്കപ്പെത്. കുട്ടികളുടെ ഭാവിയോർത്ത് ഭൂരിഭാഗം കേസുകളിലും നേരത്തെ പറഞ്ഞമൊഴി മാറ്റി രക്ഷിതാക്കൾ കൂറുമാറുകയും സ്വാധീനത്തിന്റെ പേരിൽ ഒത്തുതീർപ്പിന് വഴങ്ങുന്നതുമാണ് പ്രതികൾ രക്ഷപെടാൻ കാരണം.

പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരാമവധി ശിക്ഷ വാങ്ങികൊടുക്കാൻ സഹായകമാകുന്ന ചൈൽഡ് ലൈൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അടക്കമുള്ളവരുടെ ഇടപെടലിൽനിന്ന് ഒഴിഞ്ഞുമാറിയവരുമുണ്ട്. 2012ലാണ് ആൺ‑പെൺ വ്യത്യാസമില്ലാതെ ലൈംഗികചൂഷണത്തിനിരയാകുന്ന 18 വയസ്സിന് താഴെയുള്ളവർക്ക് സംരക്ഷണം നൽകുന്ന പോക്സോ നിയമം പ്രാബല്യത്തിലായത്. 2019ലെ ഭേദഗതിയിൽ 16വയസ്സിന് താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷവരെ നൽകാമെന്ന് പറയുന്നുണ്ട്. പോക്സോ കേസുകൾക്ക് മാത്രമായി പ്രത്യേക കോടതികൾ നിലവിൽ വന്നിട്ടും കുട്ടികൾക്ക് സംരക്ഷണം നൽകുന്ന നിയമം ദുരുപയോഗം ചെയ്യുന്നതായും പരാതിയുണ്ട്.

Eng­lish summary:20048 POCSO cas­es were reg­is­tered in sev­en years
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.